പലക്കാട്: ചാലിശേരി കറുകപുത്തൂരിൽ ആത്മീയ ചികിത്സയുടെ പേരിൽ വീട്ടമ്മക്ക് നേരെ ലൈഗികാതിക്രമം നടത്തിയ വ്യാജ ആത്മീയ ചികിത്സകൻ പിടിയിൽ. കറുകപുത്തൂർ സ്വദേശി സെയ്ദ് ഹസ്സൻ കോയ തങ്ങളാണ് (35) ചാലിശേരി പൊലീസിന്‍റെ പിടിയിലായത്.
ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്ന പരിഹാരത്തിനായി പ്രതിയുടെ വീട്ടിലെത്തിയ വീട്ടമക്ക് നേരെയാണ് ലൈഗികാതിക്രമം ഉണ്ടായത്.
ആത്മീയമായ ചികിത്സക്കായി പ്രതിയുടെ വീട്ടിൽ പ്രത്യേക മുറിയുണ്ട്. അവിടെ വെച്ചാണ് പരാതിക്കാരിക്കെതിരെ പ്രതി ലൈഗീക അതിക്രമം ഉണ്ടായത്. പിന്നീട് റൂമിൽ നിന്നും ഓടി രക്ഷപ്പെട്ട വീട്ടമ്മ ചാലിശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Also read: വർക്കലയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റില്‍
ജീവന് അപകടം വരുത്താവുന്ന മരുന്നുകൾ നൽകി പ്രതി ചികിത്സ നടത്താറുണ്ടെന്നുo ഇയാൾ ഒറ്റക്കാണ് ചികിത്സയും, മന്ത്രവാദവും നടത്താറുള്ളതെന്നും പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ പക്കൽ നിന്നും അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്‍റ് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെടുത്തിട്ടുണ്ട്.