പാലക്കാട്: ചന്ദ്രനഗറിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറും ബൈക്കും കത്തിച്ച സംഭവത്തിൽ വിരലടയാള വിദഗ്‌ധ സംഘം പരിശോധന നടത്തി. ഭാരത് മാതാ സ്‌കൂളിന് പിറകിലുള്ള ജ്യോതി നഗറിലെ സഹോദരങ്ങളായ പ്രശാന്ത്, സിന്ധു എന്നിവരുടെ വീടിന് മുന്നിൽ നിർത്തിയിട്ട കാറും ബൈക്കുമാണ് കത്തിയത്. പ്രദേശത്തെ സിസിടിവികളടക്കം കസബ പൊലീസ് വിശദമായി പരിശോധന നടത്തി.
രാത്രി യുവാവ് വീടിന് സമീപത്ത് കൂടി പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
രാജേഷ് ടൗൺ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. ഇയാളോട് വൈരാഗ്യമുള്ളവരാണോ കാർ കത്തിച്ചത് എന്നതടക്കം പൊലീസ് പരിശോധിക്കുന്നു. രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങൾ സഹോദരങ്ങളുടെ വീട്ടിൽ വച്ച് പഴണിയിലേക്ക് പോയിരുന്നു. ഇത് മനസിലാക്കിയാണ് തീവച്ചത് എന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.