പാലക്കാട്: മുപ്പത്തിരണ്ടാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി സജ്ജമാക്കിയ പ്രദർശന സ്റ്റാളുകൾക്ക് ബാംബൂ കോര്‍പ്പറേഷന്റെ മുള ഉല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും വ്യത്യസ്തതയേകുന്നു. മുള കൊണ്ടുള്ള ടൈൽ, ഡൈനിങ് സെറ്റ്, ക്ലോക്ക്, അലങ്കാര വസ്തുക്കൾ, പായ, ഫർണീച്ചറുകൾ, മുള ഉപയോഗിച്ചുള്ള മാസ്കുകൾ, കോഫീ ട്രേ, സ്റ്റാന്റ്, ഹാങർ, മൊബൈൽ സ്റ്റാൻഡ് തുടങ്ങിയ ഉത്പന്നങ്ങൾ സ്റ്റാളിന്റെ പ്രത്യേകതയാണ്.
ബാംബൂ കോർപ്പറേഷന്റെ തന്നെ ബാംബൂ ഹട്ടുകളാണ് മറ്റൊരു പ്രത്യേകത. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രത്യേകം മുളകൾ ഉപയോഗിച്ചാണ് ഹട്ടുകൾ തയ്യാറാക്കുന്നത്. വിവിധ മുള ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കു പുറമെ ഓർഡറുകൾ പ്രകാരം വീടുകളിൽ ബാംബൂ കോർപ്പറേഷൻ ഹട്ടുകൾ നിർമിച്ചു നൽകുന്നുണ്ട്. പ്ലാസ്റ്റിക്ക് ഉത്പനങ്ങളുടെ ഉപയോഗം കുറച്ച് മുള ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുക വഴി പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കുകയാണ് കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ ലക്ഷ്യം.