ETV Bharat / state

സഞ്ജിത് കൊലപാതകം: പിടിയിലാകാനുള്ള 4 പ്രതികളുടെ ചിത്രം പുറത്ത് വിട്ടു

ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

RSS worker's murder  Sanjit murder case  ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊലപാതകം  സഞ്ജിത് കൊലപാതകം പ്രതികളുടെ ചിത്രം പുറത്ത് വിട്ടു
സഞ്ജിത് കൊലപാതകം: പിടിയിലാകാനുള്ള 4 പ്രതികളുടെ ചിത്രം പുറത്ത് വിട്ടു
author img

By

Published : Dec 26, 2021, 9:08 AM IST

പാലക്കാട്: കിണാശേരി മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലങ്കോട് കാമ്പ്രത്ത്ചളള പഴയറോഡ് സ്വദേശി ഷാജഹാൻ (37) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്‌ച അറസ്റ്റിലായ കൊല്ലങ്കോട് കാമ്പ്രത്ത്ചളള പുളന്തോണി സ്വദേശി നസീറിന്‍റെ മൊഴി പ്രകാരമാണ് ഷാജഹാനെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ ഉടമ ഷാജഹാനാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.

also read: ഭർത്താവിനെ കൊന്ന് മൃതദേഹം വാട്ടർ ഡ്രമ്മില്‍ ഒളിപ്പിച്ച് യുവതി

അതേസമയം കേസിൽ ഇനിയും പിടികൂടാനുള്ള നാല് പേരുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളിസ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഹാറൂൺ, ആലത്തൂർ അഞ്ചുമൂർത്തി ചീക്കോട് ഫാത്തിമ മൻസിലിൽ നൗഫൽ, മലപ്പുറം വണ്ടൂർ അർപ്പോയിൽ പുളിവെട്ടി സ്വദേശി ഇബ്രാഹിം മൗലവി (ഇബ്രാഹിം പുളിവെട്ടി മുഹമ്മദ്), ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരം ചോല സ്വദേശി ഷംസ്സീർ എന്നിവരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്.

ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ പാലക്കാട് ടൗൺ പൊലീസുമായി ബന്ധപ്പെടണം. 9497987147, 9497980637, 0491 2537368.

ഇക്കഴിഞ്ഞ നവംബർ പതിനഞ്ചിനാണ് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ അഞ്ചംഗ സംഘം കാറിൽ എത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ ചിലർ സംസ്ഥാനം വിട്ടതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസിൽ ഇതുവരെ 12 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.