ETV Bharat / state

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊതപാതകം; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

പോപുലർഫ്രണ്ട്‌ പുതുനഗരം ഡിവിഷൻ പ്രസിഡന്റും ആലത്തൂർ ജിഎംഎൽപി സ്‌കൂളിലെ അധ്യാപകനുമായിരുന്ന ആലത്തൂർ പള്ളിപ്പറമ്പ്‌ ദാറുസലാം വീട്ടിൽ ബാവയാണ് പിടിയിലായത്

rss member sanjith murder main culprit got arrested \  sunjitht lal murder palakkad  പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊതപാതകം; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊതപാതകം; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
author img

By

Published : May 6, 2022, 9:09 PM IST

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പോപുലർഫ്രണ്ട്‌ പുതുനഗരം ഡിവിഷൻ പ്രസിഡന്റും ആലത്തൂർ ജിഎംഎൽപി സ്‌കൂളിലെ അധ്യാപകനുമായിരുന്ന ആലത്തൂർ പള്ളിപ്പറമ്പ്‌ ദാറുസലാം വീട്ടിൽ ബാവയെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒളിവിൽപോയ ഇയാളെ കഴിഞ്ഞമാസം പൊതുവിദ്യഭ്യാസവകുപ്പ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. കേസിൽ 20 പ്രതികളാണുള്ളത്. 12 പ്രതികളെ പിടികൂടി. എട്ട് പ്രതികൾ ഒളിവിലാണ്.

നവംമ്പർ 15നാണ്‌ കേസിനാസ്പദമായ സംഭവം. പാലക്കാട്‌ മെഡിക്കൽ കോളജിന്‌ സമീപം ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നവംബർ 22ന്‌ തന്നെ പ്രതികളെ പിടികൂടിയിരുന്നു. കൂടുതൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ജില്ലാ പൊലീസ്‌ മേധാവി ആർ വിശ്വനാഥിന്‍റെ നേതൃത്വത്തിലുള്ള 34 അംഗ സംഘമാണ്‌ കേസന്വേഷിക്കുന്നത്.

Also Read സഞ്ജിത്ത് കൊലക്കേസ്: പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.