പാലക്കാട്: കൊവിഡ് 19 സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടു. മാർച്ച് 21 ന് രാത്രി 10 മണിക്ക് ദുബായിൽ നിന്നും A1-|X-346 എന്ന വിമാനത്തിലാണ് ഇയാൾ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത്. പിന്നീട് ഇദ്ദേഹത്തിന്‍റെ തന്നെ കാറിൽ സഹോദരി ഭർത്താവിനൊപ്പം വീട്ടിലെത്തി. 22ന് വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുകയും വൈകിട്ടോടെ പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ആശുപത്രിയുടെ തന്നെ ആംബുലൻസിൽ എത്തുകയും ചെയ്തു. ശ്രവവും രക്തവും പരിശോധനയ്ക്ക് നൽകിയ ശേഷം ഇതേ ആംബുലൻസിൽ തന്നെ തിരികെ വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇദ്ദേഹം.
പാലക്കാട്ടെ കൊവിഡ് ബാധിതന്‍റെ റൂട്ട് മാപ്പ് പുറത്തുവിട്ടു - പാലക്കാട് വാര്‍ത്തകള്‍
മാർച്ച് 21 ന് രാത്രി 10 മണിക്ക് ദുബായിൽ നിന്നും A1-|X-346 എന്ന വിമാനത്തിലാണ് ഇയാൾ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത്.
![പാലക്കാട്ടെ കൊവിഡ് ബാധിതന്‍റെ റൂട്ട് മാപ്പ് പുറത്തുവിട്ടു Root map of Palakkad Kovid affected patient released palakkad corona latest news palakkad latest news പാലക്കാട് വാര്‍ത്തകള്‍ പാലക്കാട് കൊറോണ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6546632-thumbnail-3x2-pkd.jpg?imwidth=3840)