ETV Bharat / state

പാഴ്‌വസ്‌തുക്കൾ ഉദ്യാനമായി: സഞ്ചാരികളെ കാത്ത് മലമ്പുഴ റോക്ക് ഗാർഡൻ - മലമ്പുഴ റോക്ക് ഗാർഡൻ വാർത്തകൾ

മലമ്പുഴ ഡാമിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഈ ശിൽപ ഉദ്യാനം. പ്രശസ്‌ത കലാകാരനും പത്മശ്രീ ജേതാവുമായ നേക്ക് ചന്ദിന്‍റെ നേതൃത്വത്തിൽ 1995ലാണ് ഗാർഡൻ നിർമിച്ചത്. നിർമാണം കഴിഞ്ഞ് രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും പാർക്ക് സുപരിചിതമല്ല. പ്രശസ്‌തി കുറവായതു കൊണ്ടു തന്നെ സന്ദർശകർ വിരളമായെ എത്താറുള്ളൂ.

waste materials garden malambuzha  rock garden malambuzha  റോക്ക് ഗാർഡൻ മലമ്പുഴ  മലമ്പുഴ റോക്ക് ഗാർഡൻ വാർത്തകൾ  പാഴ്വസ്‌തുക്കൾ ശിൽപങ്ങൾ റോക്ക് ഗാർഡൻ
പാഴ്‌വസ്‌തുക്കളെ ഉദ്യാനമാക്കിയ റോക്ക് ഗാർഡൻ
author img

By

Published : Oct 23, 2020, 10:27 AM IST

Updated : Oct 23, 2020, 2:57 PM IST

പാലക്കാട്: പലതരം ശിൽപ നിർമാണ രീതികൾ നമുക്ക് പരിചയമുണ്ട്. എന്നാൽ പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ച് നിർമിച്ച ശിൽപങ്ങൾ അപരിചിതമാണ്. അത്തരമൊരു കാഴ്‌ചയാണ് മലമ്പുഴ റോക്ക് ഗാർഡനിലുള്ളത്. ഒന്നല്ല ഒരായിരം ശിൽപങ്ങൾ ഇവിടെയുണ്ട്. എല്ലാം പാഴ്‌വസ്‌തുക്കൾ കൊണ്ട് നിർമിച്ചവ. ഉപയോഗശൂന്യമായ ടൈൽസ്, ഗ്രാനൈറ്റ്, ഇലക്ട്രിക്കൽ വസ്‌തുക്കൾ, ഇഷ്‌ടിക, കല്ല് എന്നിവയെല്ലാം ശിൽപങ്ങൾക്കായി പുനരുപയോഗിച്ചിരിക്കുകയാണ്. നൃത്തം ചെയ്യുന്ന സ്ത്രീ, കഥകളി, അമ്മയും കുഞ്ഞും, ഗാന്ധിജി, കർഷകർ, ചെണ്ടമേളം, തിരുവാതിര, പലതരം പക്ഷികൾ, ദിനോസർ, നാടൻ കലാരൂപങ്ങൾ എന്നിവയെല്ലാം ഒന്നര ഏക്കർ വിസ്‌തൃതിയുള്ള പാർക്കിൽ അണിയിച്ചൊരുക്കിയിരിക്കുന്നു.

പാഴ്‌വസ്‌തുക്കളെ ഉദ്യാനമാക്കി റോക്ക് ഗാർഡൻ

മലമ്പുഴ ഡാമിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഈ ശിൽപ ഉദ്യാനം. പ്രശസ്‌ത കലാകാരനും പത്മശ്രീ ജേതാവുമായ നേക്ക് ചന്ദിന്‍റെ നേതൃത്വത്തിൽ 1995ലാണ് ഗാർഡൻ നിർമിച്ചത്. എന്നാൽ നിർമാണം കഴിഞ്ഞ് രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും പാർക്ക് സുപരിചിതമല്ല. പ്രശസ്‌തി കുറവായതു കൊണ്ടു തന്നെ സന്ദർശകർ വിരളമായെ എത്താറുള്ളൂ.

ഉപയോഗശൂന്യമായ വസ്‌തുക്കൾ വലിച്ചെറിഞ്ഞ്, മണ്ണും ജലവും വായുവുമെല്ലാം മലിനമാക്കപ്പെടുന്ന ഇക്കാലത്ത് റോക്ക് ഗാർഡൻ പങ്കുവക്കുന്നത് വലിയൊരു സന്ദേശമാണ്.

Last Updated : Oct 23, 2020, 2:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.