ETV Bharat / state

ജൂലൈയിലും പ്രതീക്ഷിച്ച മഴയില്ല; നെൽകർഷകർ ആശങ്കയിൽ - മഴയില്ല

മഴയുടെ അളവ് ശരാശരിയിലും താഴെയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട്ടെ നെൽകർഷകർ.

നെൽകർഷകർ ആശങ്കയിൽ
author img

By

Published : Jul 14, 2019, 3:09 AM IST

Updated : Jul 14, 2019, 10:57 AM IST

പാലക്കാട്: മഴയുടെ അളവ് ശരാശരിയിലും താഴെയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട്ടെ നെൽകർഷകർ. രണ്ട് ഘട്ടങ്ങളിലായാണ് പാലക്കാട് നെൽകൃഷി ചെയ്യുന്നത്. മെയ് അവസാനം ആരംഭിക്കുന്ന ഒന്നാം വിളയും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുന്ന രണ്ടാം വിളയും. ഒന്നാംവിള പൂർണമായും മഴവെള്ളത്തെ ആശ്രയിച്ചാണെങ്കിൽ രണ്ടാംവിള കൃഷി മലമ്പുഴ അണക്കെട്ടിൽ നിന്നും കനാൽ വഴി എത്തിക്കുന്ന വെള്ളം ഉപയോഗിച്ചാണ്. സാധാരണ നിലയിൽ മെയ് അവസാനത്തോടുകൂടി ആരംഭിക്കേണ്ട ഒന്നാം വിള കൃഷി മഴ എത്താൻ വൈകിയതുമൂലം ഇത്തവണ ജൂൺ അവസാനത്തോടു കൂടിയാണ് തുടങ്ങിയത്.

ജൂലൈയിലും പ്രതീക്ഷിച്ച മഴയില്ല; നെൽകർഷകർ ആശങ്കയിൽ
ജൂൺ പകുതിയോടു കൂടി മഴ ആവശ്യമായ രീതിയിൽ ലഭിക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ പിന്നീട് പെയ്ത മഴയുടെ അളവ് ശരാശരിയിലും താഴെയായതോടെ വരുംദിവസങ്ങളിൽ വയലുകളിൽ എങ്ങനെ വെള്ളം ശേഖരിച്ച് നിർത്തുമെന്ന് അറിയാതെ ആശങ്കയിലായിരിക്കുകയാണ് കർഷകർ. ഇപ്പോൾതന്നെ പാടശേഖരങ്ങളിൽ വെള്ളത്തിന്‍റെ അളവ് വളരെ കുറവാണ്. വെള്ളം കുറയുമ്പോൾ വയലുകളിൽ കളകൾ പെരുകുന്നതും കൃഷിയെ ബാധിച്ചിരിക്കുന്നു. കൃഷിഭൂമിയുടെ സമീപപ്രദേശത്ത് മാത്രമല്ല മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലും മഴ വളരെ കുറവാണ്. ഡാമിൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ വലിയ രീതിയിൽ താഴ്ന്നിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Intro:ജൂലൈയിലും പ്രതീക്ഷിച്ച് മഴയില്ല; നെൽ കർഷകർ ആശങ്കയിൽ

Body:മഴയുടെ അളവ് ശരാശരിയിലും താഴെയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പാലക്കാട്ടെ നെൽ കർഷകർ. രണ്ട് ഘട്ടങ്ങളിലായാണ് പാലക്കാട് നെൽകൃഷി ചെയ്യുന്നത്. മെയ് അവസാനം ആരംഭിക്കുന്ന ഒന്നാം വിളയും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുന്ന രണ്ടാം വിളയും. ഒന്നാംവിള പൂർണമായും മഴവെള്ളത്തെ ആശ്രയിച്ചാണെങ്കിൽ രണ്ടാംവിള കൃഷി മലമ്പുഴ അണക്കെട്ടിൽ നിന്നും കനാൽ വഴി എത്തിക്കുന്ന വെള്ളം ഉപയോഗിച്ചാണ്. സാധാരണ നിലയിൽ മെയ് അവസാനത്തോടുകൂടി ആരംഭിക്കേണ്ട ഒന്നാം വിള കൃഷി മഴ എത്താൻ വൈകിയതുമൂലം ഇത്തവണ ജൂൺ അവസാനത്തോടു കൂടിയാണ് തുടങ്ങിയത്.
ജൂൺ പകുതിയോടെ കൂടി മഴ ആവശ്യമായ രീതിയിൽ ലഭിക്കുമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ.
എന്നാൽ പിന്നീട് പെയ്ത മഴയുടെ അളവ് ശരാശരിയിലും താഴെയായതോടെ വരും ദിവസങ്ങളിൽ വയലുകളിൽ എങ്ങനെ വെള്ളം ശേഖരിച്ച് നിർത്തുമെന്ന് അറിയാതെ ആശങ്കയിലായിരിക്കുകയാണ് കർഷകർ. ഇപ്പോൾതന്നെ പാടശേഖരങ്ങളിൽ വെള്ളത്തിൻറെ അളവ് വളരെ കുറവാണ്. വെള്ളം കുറയുമ്പോൾ വയലുകളിൽ കളകൾ പെരുകുന്നതും കൃഷിയെ ബാധിച്ചിരിക്കുന്നു.

byte- lady

കൃഷിഭൂമിയുടെ സമീപപ്രദേശത്ത് മാത്രമല്ല മലമ്പുഴ ഡാമിൻറെ വൃഷ്ടിപ്രദേശങ്ങളിലും മഴ വളരെ കുറവാണ്. ഡാമിൽ ജലനിരപ്പ് കഴിഞ്ഞവർഷത്തേക്കാൾ വലിയ രീതിയിൽ താഴ്ന്നിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Conclusion: ഇ ടി വി ഭാരത് പാലക്കാട്
Last Updated : Jul 14, 2019, 10:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.