പാലക്കാട്: വടക്കഞ്ചേരിയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് അടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ റിമാൻഡിൽ. പുതുക്കോട് തച്ചനടിയിൽ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പൊള്ളാച്ചി ആനമല സ്വദേശി അബ്ബാസ് (40) ആണ് കുടുംബവഴക്കിനെ തുടർന്ന് മരിച്ചത്.
അബ്ബാസിന്‍റെ ഭാര്യ ഐഷയുടെ അമ്മയുടെ സഹോദരിയുടെ മക്കളായ ജാഫർ സാദിക്ക് (25), മുഹമ്മദ് ഷാരിക്ക് (21) എന്നിവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അബ്ബാസിന് തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. കല്ലുകൊണ്ടും ഗ്യാസ് കുറ്റികൊണ്ടും തലക്കടിയേറ്റ പരിക്കാണ് മരണകാരണം.
READ MORE: കുടുംബവഴക്കിനിടെ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് മരിച്ചു