ETV Bharat / state

ഭാരത് ജോഡോ യാത്ര; പാലക്കാട് ജില്ലയിൽ പര്യടനം തുടങ്ങി - പട്ടാമ്പി

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർ യാത്രയിൽ അണിച്ചേർന്നു.

ഭാരത് ജോഡോ യാത്ര  പാലക്കാട്  രാഹുൽ ഗാന്ധി  Palakkad  rahul gandhi  ഷൊർണൂർ  വിഡി സതീശൻ  കെ മുരളീധരൻ  രമേശ് ചെന്നിത്തല  vd satheesan  പട്ടാമ്പി  Shornur
ഭാരത് ജോഡോ യാത്ര; പാലക്കാട് ജില്ലയിൽ പര്യടനം തുടങ്ങി
author img

By

Published : Sep 26, 2022, 10:48 AM IST

പാലക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനം തുടങ്ങി. രാവിലെ ഷൊർണൂരിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. യാത്രക്ക് വൻ വരവേൽപ്പാണ് ഷൊർണൂരിൽ നൽകിയത്.

ഇന്ന് യാത്രയുടെ 19-ാം ദിവസമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർ യാത്രയിൽ പങ്കെടുത്തു. യാത്രക്കിടെ ഒരു കൂട്ടം വിദ്യാർഥിനികൾ വരച്ച രാഹുൽ ഗാന്ധിയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.

പദയാത്ര ആദ്യഭാഗം 11 മണിയോടെ പട്ടാമ്പിയിൽ വിശ്രമത്തിനായി അവസാനിപ്പിക്കും. തുടർന്ന് ഉച്ചയ്ക്കുശേഷം പട്ടാമ്പിയിൽ വെച്ച് രാഹുൽ അട്ടപ്പാടിയിലെ ആദിവാസികളുമായി കൂടിക്കാഴ്‌ച നടത്തും. വൈകീട്ട് നാലരയോടെ പട്ടാമ്പിയിൽ നിന്നും പുനഃരാരംഭിക്കുന്ന പദയാത്ര വൈകീട്ട് ഏഴിന് കൊപ്പത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

കന്യാകുമാരി മുതൽ കശ്‌മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര 150 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കുക. 12 സംസ്ഥാനങ്ങളിലായാണ് യാത്ര നടത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.