പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണത്തിന് സപ്ലൈകോയും സഹകരണ സംഘങ്ങളും തമ്മിൽ കരാറായില്ല. കരാർ വ്യവസ്ഥയിൽ ഇളവ് വേണമെന്ന സഹകരണസംഘങ്ങളുടെ ആവശ്യം സപ്ലൈകോ അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇന്ന് കരാറൊപ്പിട്ട് നാളെ മുതൽ സംഭരണം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സ്വകാര്യ മില്ലുകളുമായുള്ള തർക്കം പരിഹരിക്കാത്തതിനെ തുടർന്നാണ് നെല്ല് സംഭരിക്കാൻ സപ്ലൈകോ സഹകരണ സംഘങ്ങളെ സമീപിച്ചത്. എന്നാൽ ഇപ്പോഴുള്ളത് സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
നെല്ല് സംഭരണം അനിശ്ചിതമായി നീണ്ടുപോയതിനെ തുടർന്ന് ഭക്ഷ്യമന്ത്രി പാലക്കാട്ടെത്തി സഹകരണസംഘങ്ങളുമായി ധാരണയിലെത്തിയിരുന്നു. 35 സംഘങ്ങളാണ് ജില്ലയിൽ സംഭരണത്തിന് തയ്യാറായിരിക്കുന്നത്.
നെല്ല് സംഭരണം; സപ്ലൈകോയും സഹകരണ സംഘങ്ങളും തമ്മിൽ കരാറായില്ല - SUPPLYCO CO OPERATIVE BANK RICE COLLECTION Palakkad
സ്വകാര്യ മില്ലുകളുമായുള്ള തർക്കം പരിഹരിക്കാത്തതിനെ തുടർന്നാണ് നെല്ല് സംഭരിക്കാൻ സപ്ലൈകോ സഹകരണ സംഘങ്ങളെ സമീപിച്ചത്.