ETV Bharat / state

പൊള്ളാച്ചിയില്‍ വന്‍ സ്‌പിരിറ്റ് വേട്ട

സ്‌പിരിറ്റ് കേസിൽ പിടികൂടിയ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണ് 12000 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയത്.

author img

By

Published : Dec 23, 2019, 9:18 AM IST

police seize over 12000litre spirit  പൊള്ളാച്ചിയില്‍ വന്‍ സ്‌പിരിറ്റ് വേട്ട  palakkad latest news  palakkad district news  പാലക്കാട് ലേറ്റസ്റ്റ് ന്യൂസ്  crime latest news
പൊള്ളാച്ചിയില്‍ വന്‍ സ്‌പിരിറ്റ് വേട്ട

പാലക്കാട്: കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ച വൻ സ്‌പിരിറ്റ് ശേഖരം പൊള്ളാച്ചിയിൽ പിടികൂടി. സ്‌പിരിറ്റ് കേസിൽ പിടികൂടിയ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണ് 12000 ലിറ്റർ സ്‌പിരിറ്റ് കണ്ടെത്തിയത്. ഡിസംബർ 14 ന് ഗോവിന്ദാപുരത്ത് 350 ലിറ്റർ സ്‌പിരിറ്റുമായി വണ്ണാമട സ്വദേശികളായ സിദ്ധിഖ്, രാജേഷ് എന്നിവർ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി പൊള്ളാച്ചിയിലെത്തിച്ചപ്പോഴാണ് വൻ സ്‌പിരിറ്റ് ശേഖരം കണ്ടെത്തിയത്. ധാരാപുരത്തെ രഹസ്യ കേന്ദ്രത്തിൽ 35 ലിറ്ററിന്‍റെ 350 കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്‌പിരിറ്റ്. കള്ളിൽ കലർത്താനാണ് സ്‌പിരിറ്റ് അതിർത്തി കടത്തി കൊണ്ടുവരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൊള്ളാച്ചിയില്‍ വന്‍ സ്‌പിരിറ്റ് വേട്ട

വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ സിദ്ധിഖിനെയും രാജേഷിനെയും സ്‌പിരിറ്റുമായി പിടികൂടിയത്. പൊള്ളാച്ചിയിൽ നിന്ന് ഇരുചക്ര വാഹനങ്ങളിലടക്കം സ്‌പിരിറ്റ് വ്യാപകമായി അതിർത്തി കടത്തുന്നുണ്ട്. ക്രിസ്‌മസ് - ന്യൂ ഇയർ ആഘോഷത്തിനായി കേരളത്തിലേക്ക് കൂടുതൽ സ്‌പിരിറ്റെത്താൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കാൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.

Intro:കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പൊള്ളാച്ചിയിൽ പിടികൂടിBody:
കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പൊള്ളാച്ചിയിൽ പിടികൂടി. സ്പിരിറ്റ് കേസിൽ പിടികൂടിയ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണ് 12000 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്.
ഡിസംബർ 14 ന് ഗോവിന്ദാപുരത്ത് വെച്ച് 350 ലി റ്റർ സ്പിരിറ്റുമായി വണ്ണാമs സ്വദേശികളായ സിദ്ധിഖ്, രാജേഷ് എന്നിവർ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി പൊള്ളാച്ചിയിലെത്തിച്ചപ്പോഴാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. ധാരാപുരത്തെ രഹസ്യ കേന്ദ്രത്തിൽ 35 ലിറ്ററിന്റെ 350 കന്നാസുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. കള്ളിൽ കലർത്താനാണ് സ്പിരിറ്റ് അതിർത്തി കടത്തി കൊണ്ടുവരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു

ബൈറ്റ് രാജശേഖർഎക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ

വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ സിദ്ധിഖിനെയും, രാജേഷിനെയും സ്പിരിറ്റുമായി പിടികൂടിയത്. പൊള്ളാച്ചിയിൽ നിന്ന് ഇരുചക്ര വാഹനങ്ങളിലടക്കം സ്പിരിറ്റ് വ്യാപകമായി അതിർത്തി കടത്തുന്നുണ്ട്. കള്ളുത്പാദനം കുറയുമ്പോൾ രാസവസ്തുക്കളും സ്പിരിറ്റും കള്ളിൽ കലർത്തുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിനായി കേരളത്തിലേക്ക് കൂടുതൽ സ്പിരിറ്റെത്താൻ സാധ്യതയുള്ളതിനാൽ പരിശോധന ശക്തമാക്കാൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട് Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.