പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. നാല് വടിവാളുകളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മണ്ണുക്കാട് കോരയാറില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കിട്ടിയത്.
ആയുധങ്ങള്‍ ഫോറന്‍സിക് സംഘം പരിശോധിക്കും. അതേസമയം, ആര്‍എസ്‌എസ് നേതാവായിരുന്ന സഞ്ജിത്ത് കൊലപാതകത്തിന്‍റെ പ്രതികാരമായാണ് കൊലയെന്നാണ് പ്രതികള്‍ അറിയിച്ചത് എന്നും എ.ഡി.ജി.പി വിജയ് സാഖറെ ചൂണ്ടിക്കാട്ടി. ഇന്നലെ കസ്റ്റഡിയിലായ അറുമുഖന്‍, രമേശ്, ശരവണ്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.
Also Read: സഞ്‌ജിത്തിന്‍റെ കാര്‍ സുബൈര്‍ വധക്കേസ് പ്രതികള്‍ക്ക് ലഭിച്ചതെങ്ങനെ ; വിശദാന്വേഷണത്തിന് പൊലീസ്
സുബൈറിനെ അപായപ്പെടുത്താന്‍ നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നു. 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസ് പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സുബൈറാണ് ഉത്തരവാദിയെന്നും പകരം വീട്ടണം എന്നും സഞ്ജിത് മരിക്കുന്നതിന് മുമ്പ് രമേശിനോട് പറഞ്ഞിരുന്നു എന്ന സൂചനയും പൊലീസ് നല്‍കുന്നു.
വിഷുദിനത്തില്‍ ഉച്ചയ്ക്ക് ഒന്നരക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ അക്രമിസംഘം നടുറോഡില്‍ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊന്നത്.