ETV Bharat / state

വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത - ചിത്രകാരി ദുര്‍ഗ മാലതി

പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. ചിത്രകാരി ദുര്‍ഗ മാലതിയുടെ വളര്‍ത്തു നായക്ക് നേരെയാണ് ആക്രമണം. സംഭവത്തില്‍ ദുര്‍ഗ മാലതി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി

Palakkad  pet dog s eyes gouged out  cruelty towards pet dog in Pattambi  വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത  പാലക്കാട് പട്ടാമ്പി  ചിത്രകാരി ദുര്‍ഗ മാലതി  ചിത്രകാരി ദുര്‍ഗ മാലതിയുടെ നായക്ക് നേരെ ആക്രമണം
വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത
author img

By

Published : Nov 26, 2022, 12:59 PM IST

പാലക്കാട്: പട്ടാമ്പിക്കടുത്ത് മുതുതലയില്‍ വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരത. ചിത്രകാരി ദുര്‍ഗ മാലതിയുടെ വളര്‍ത്തു നായ നക്കുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്‌ച മുതല്‍ നായയെ കാണാതായിരുന്നു.

ഇന്നലെ രാത്രിയാണ് നായ മടങ്ങിയെത്തിയത്. അപ്പോഴാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായി കണ്ടത്. പട്ടാമ്പി പൊലീസില്‍ ദുര്‍ഗ മാലതി പരാതി നല്‍കി. ആരാണ് ചെയ്‌തതെന്ന് അറിയില്ലെന്നും മനുഷ്യര്‍ തന്നെയാണ് ചെയ്‌തത് എന്ന് ഉറപ്പാണെന്നും ദുര്‍ഗ മാലതി പറഞ്ഞു.

നായ ആരെയും ഇതുവരെ കടിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ ശത്രുതയുടെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. നായയെ കാണാതായത് മുതല്‍ പലയിടത്തും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നായക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇന്ന് മണ്ണൂത്തിയിലെത്തിച്ച് വിദഗ്‌ധ ചികിത്സ നല്‍കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.