ETV Bharat / state

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് എ വിജയരാഘവൻ - എ വിജയരാഘവന്‍റെ കോണ്‍ഗ്രസ്‌ വിമര്‍ശനം

കൊലപാതക രാഷ്ട്രീയത്തെ 'ന്യായികരിക്കുന്ന' കോണ്‍ഗ്രസ്‌ നേതൃത്വത്തെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും എ.വിജയരാഘവന്‍.

people will ostracize congress leadership says a vijaya raghavan  A vijayaragavan criticism to k sudhakaran  reaction to murder of eduki engineering student dheeraj  cpim and congress political bickering in kerala  എ വിജയരാഘവന്‍റെ കോണ്‍ഗ്രസ്‌ വിമര്‍ശനം  ദീരജിന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള സിപിഐഎംന്‍റെ പ്രതികരണങ്ങള്‍
"അധപതിച്ച മാനസിക വികാരമുള്ളവരുടെ കൈയിലാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വം":എ.വിജയരാഘവന്‍
author img

By

Published : Jan 17, 2022, 12:34 PM IST

പാലക്കാട്‌: കൊലപാതകങ്ങളെ ന്യായീകരിക്കുന്ന കെ.സുധാകരനും കോൺഗ്രസിനും ജനങ്ങൾ തക്ക ശിക്ഷ നൽകുമെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവൻ. മുതിർന്ന സിപിഎം നേതാവ്‌ സി ടി കൃഷ്‌ണന്‍റെ ‘കടന്നുവന്ന വഴിത്താരകൾ’ എന്ന പുസ്‌തകത്തെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. തങ്ങളിൽനിന്ന്‌ ഒറ്റപ്പെടുത്തിയാണ്‌ ജനങ്ങൾ കോൺഗ്രസിനെ ശിക്ഷിക്കാൻ പോകുന്നതെന്ന്‌ എ വിജയരാഘവന്‍ പറഞ്ഞു.

എഐസിസിയും കെപിസിസിയുമൊന്നും ചോദ്യം ചെയ്‌തില്ലെങ്കിലും കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെ നല്ല നിലയിൽത്തന്നെ ഒറ്റപ്പെടുത്തും. അധപതിച്ച മാനസിക വികാരമുള്ളവരുടെ കൈയിലാണ്‌ കെപിസിസി നേതൃത്വമെത്തിയിരിക്കുന്നത്‌. കോളജ്‌ വിദ്യാർഥിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയാണ്‌ കെപിസിസി പ്രസിഡന്‍റെന്ന്‌ എ.വിജയരാഘവന്‍ ആരോപിച്ചു.

കൊലപാതകത്തെ ഇങ്ങനെ ന്യായീകരിച്ച ഒരു സംഭവം മുമ്പുണ്ടായിട്ടില്ല. സിപിഐഎം കൊലപാതകങ്ങളെ ന്യായീകരിക്കാറില്ല. ഇരന്നുവാങ്ങിയ കൊലപാതകമെന്ന്‌ ഒരു കൊലപാതകത്തെക്കുറിച്ച്‌ ഈ കേരളത്തിൽ ഇന്നുവരെ ആരും പറഞ്ഞിട്ടില്ല.

സുധാകരനെ തിരുത്താൻ കോൺഗ്രസിന്‌ കഴിയുന്നില്ലെന്നതും തകർച്ചയുടെ ഉദാഹരണമാണ്‌. എന്തുകൊണ്ട്‌ നിലവാരത്തകർച്ച സംഭവിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്‍റെ അടിത്തറയുള്ള കോൺഗ്രസിന്‌ എങ്ങനെ തകരാമെന്നുള്ളതിന്‍റെ ഉദാഹരണമാണ്‌ കെപിസിസി പ്രസിഡന്‍റിന്‍റെ ചെയ്‌തികൾ.

സംസ്‌കാരിക തകർച്ചയുടെ ആഴമാണിത്‌ കാണിക്കുന്നത്‌. കൊലയാളിക്ക്‌ എല്ലാ പരിരക്ഷയും നൽകുമെന്ന്‌ പറയുന്ന നേതൃത്വത്തെ ആർക്കും ചോദ്യം ചെയ്യാനാകുന്നില്ല. കോൺഗ്രസിന്‍റെ തകർച്ചയുടെ വേഗത വർധിക്കാൻ പോകുന്നു. ഇടതുപക്ഷമുണ്ടാക്കുന്ന വലിയ മുന്നേറ്റമാണ്‌ സുധാകരനെപ്പോലുള്ളവരെ പരിഭ്രാന്തരാക്കുന്നതെന്നും എ വിജയരാഘവൻ ആരോപിച്ചു.

ALSO READ:'ഭാവിയിലേക്കുള്ള പദ്ധതി'; ഡിപിആർ പുറത്തുവിട്ടത് നിർദേശങ്ങൾ സ്വീകരിക്കാൻ വേണ്ടിയെന്ന് ധനമന്ത്രി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.