ETV Bharat / state

പട്ടാമ്പി നഗരസഭയുടെ പുതിയ കെട്ടിട സമുച്ചയത്തിന് കിഫ്ബിയുടെ അംഗീകാരം

കാലാപഴക്കവും സൗകര്യകുറവുമുള്ള തദ്ദേശ സ്ഥാപന്നങ്ങൾക്ക് പുതിയ കെട്ടിടം നിർമിക്കുന്ന പദ്ധതി പ്രകാരമാണ് പട്ടാമ്പി നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്.

പട്ടാമ്പി നഗരസഭ  പുതിയ കെട്ടിട സമുച്ചയത്തിന് കിഫ്ബിയുടെ അംഗീകാരം  കിഫ്ബിയുടെ അംഗീകാരം  പട്ടാമ്പി നഗരസഭയുടെ പുതിയ കെട്ടിട സമുച്ചയത്തിന് കിഫ്ബിയുടെ അംഗീകാരം  Pattambi Municipality  Pattambi Municipality new building
പട്ടാമ്പി നഗരസഭയുടെ പുതിയ കെട്ടിട സമുച്ചയത്തിന് കിഫ്ബിയുടെ അംഗീകാരം
author img

By

Published : Oct 18, 2020, 5:18 PM IST

പാലക്കാട്: പട്ടാമ്പി നഗരസഭയുടെ പുതിയ കെട്ടിട സമുച്ചയത്തിന് കിഫ്ബിയുടെ അംഗീകാരം. ഒൻപത് കോടി 13 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. ആറ് നിലകളുള്ള കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും. കാലപഴക്കവും സൗകര്യകുറവുമുള്ള തദ്ദേശ സ്ഥാപന്നങ്ങൾക്ക് പുതിയ കെട്ടിടം നിർമിക്കുന്ന പദ്ധതി പ്രകാരമാണ് പട്ടാമ്പി നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്. മൂന്നര വർഷം മുൻപ് നൽകിയ അപേക്ഷക്കാണ് ഇപ്പോൾ അംഗീകാരമായത്.

പട്ടാമ്പിയിലെ പഴയ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിർമിക്കുക. അത്യാധുനിക രീതിയിലാവും നഗരസഭയുടെ പുതിയ കെട്ടിടം യാഥാർഥ്യമാക്കുക. ആറ് നിലകളുള്ള കെട്ടിടത്തിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനായി മികച്ച ഓഫീസ് സൗകര്യം ജനപ്രധിനിധികൾക്ക് പ്രത്യേക ക്യാബിനുകൾ, ശുചിമുറികൾ, വിശ്രമകേന്ദ്രം, ലിഫ്റ്റ് സൗകര്യം എന്നിവ സജ്ജമാക്കും. കെട്ടിടം നിർമാണത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചത് നഗരസഭ ഭരണത്തിലെ മികച്ച നേട്ടമാണെന്ന് നഗരസഭ ചെയർമാൻ കെ.എസ്‌.ബി.എ തങ്ങൾ പറഞ്ഞു. നിലവിൽ പഴയ കെട്ടിടത്തിൽ അസൗകര്യങ്ങൾക്കിടയിലാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. കിഫ്ബിയുടെ അംഗീകാരം ലഭിച്ചതോടെ അടുത്തതായി ടെൻഡർ നടപടിയാണ് പൂർത്തിയക്കാനുള്ളത്. ടെൻഡർ കഴിയുന്നതോടെ കെട്ടിടം നിർമാണം ആരംഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.