പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പിയിൽ നടന്ന ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എംഎൽഎ സ്വയം നിരീക്ഷണത്തിൽ ആയിരുന്നു.
