പാലക്കാട്: പട്ടാമ്പിയില്‍ നടന്ന ആന്‍റിജന്‍ പരിശോധന ക്യാമ്പില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുണ്ടായ കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് ആരംഭിച്ച ക്യാമ്പ് നൂറാം ദിവസം പിന്നിടുകയാണ്. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ക്യാമ്പ് നടക്കുന്ന പട്ടാമ്പി ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളിലെത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചത്. കൊവിഡ് കണ്‍ട്രോള്‍ സെല്ലിന്‍റെ നേതൃത്വം വഹിക്കുന്ന നോഡല്‍ ഓഫീസര്‍ ഡോ.സിദ്ദിഖിനും സിഎച്ച്സി സൂപ്രണ്ട് ഡോ.ഗീതയ്‌ക്കും എംഎല്‍എ ഉപഹാരം നല്‍കി.
പട്ടാമ്പിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു - covid spread
ആന്‍റിജന്‍ പരിശോധന ക്യാമ്പിലെ ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദരിച്ചത്.