ETV Bharat / state

പട്ടാമ്പി നഗരസഭ മത്സ്യമാര്‍ക്കറ്റ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കും

മാര്‍ക്കറ്റ് പ്രവർത്തി സമയം പുലർച്ചെ അഞ്ച് മണി മുതൽ 7.30 വരെയാണെന്നും ഈ സമയക്രമം കര്‍ശനമായി പാലിക്കണമെന്നും തീരുമാനിച്ചു. മാസ്‌ക്, കൈയുറകൾ എന്നിവ ധരിക്കാത്തവരെ മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല.

pattambi fish market  pattambi palakkad  പട്ടാമ്പി നഗരസഭ മത്സ്യമാര്‍ക്കറ്റ്  പാലക്കാട് പട്ടാമ്പി  pattambi  പട്ടാമ്പി
പട്ടാമ്പി നഗരസഭ മത്സ്യമാര്‍ക്കറ്റ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കും
author img

By

Published : Aug 29, 2020, 10:37 PM IST

പാലക്കാട്: പട്ടാമ്പി നഗരസഭ മത്സ്യമാര്‍ക്കറ്റ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മാര്‍ക്കറ്റില്‍ ഒരാഴ്‌ചത്തേക്ക് ഹോള്‍സെയില്‍ കച്ചവടം ആരംഭിച്ച്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്ന മുറക്ക് പിന്നീട് റീട്ടെയില്‍ വ്യാപാരം ആരംഭിക്കാമെന്ന് യോഗത്തിൽ തീരുമാനമായി. കൂടാതെ മാര്‍ക്കറ്റ് പ്രവർത്തി സമയം പുലർച്ചെ അഞ്ച് മണി മുതൽ 7.30 വരെയാണെന്നും ഈ സമയക്രമം കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

മാസ്‌ക്, കൈയുറകൾ എന്നിവ ധരിക്കാത്തവരെ മാര്‍ക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല, പ്രവേശിക്കുന്ന സ്ഥലവും പുറത്തേക്ക് പോകുന്ന സ്ഥലവും പ്രത്യേക വഴികളിലൂടെയും ഇരു സ്ഥലങ്ങളിലും ഹാന്‍ഡ് വാഷ് സൗകര്യവും ലഭ്യമാക്കും, സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് ഒരേസമയം നിശ്ചിത ആളുകളെ മാത്രം പ്രവേശിപ്പിക്കും, മറ്റു ജില്ലകളില്‍ നിന്ന് കച്ചവടക്കാര്‍ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തും, മാര്‍ക്കറ്റിലെ ജീവനക്കാർക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കും, മാര്‍ക്കറ്റിൽ വരുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കും എന്നീ കാര്യങ്ങൾ യോഗത്തിൽ തീരുമാനിച്ചു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും, ആവശ്യമെങ്കില്‍ റൂം സൗകര്യം ഒരുക്കുന്നതിനും തീരുമാനിച്ചു. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് നിരീക്ഷണത്തിന് അഞ്ച് പേരെ പ്രത്യേകം മാര്‍ക്കറ്റില്‍ നിന്ന് തന്നെ നിയോഗിക്കും. മാര്‍ക്കറ്റില്‍ തട്ടുകട നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോഗശേഷം വരുന്ന മാസ്‌ക്, കൈയുറകൾ എന്നിവ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കും. പണം കൈകാര്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നഗരസഭ പരിധിയിലെ എല്ലാ തെരുവ് കച്ചവടവും നിരോധിക്കും. മത്സ്യം വീടുകള്‍ തോറും കച്ചവടം ചെയ്യാമെങ്കിലും ഒരു കേന്ദ്രത്തില്‍ നിര്‍ത്തി കച്ചവടം ചെയ്യുന്നത് നിരോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.