പാലക്കാട്: ഓങ്ങല്ലൂരിലെ പൊതുജനങ്ങൾക്കിനി അവധി ദിവസങ്ങളിലും നികുതി അടക്കാം. മാർച്ച് 31 വരെ അവധി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കും. നിലവില്‍ കെട്ടിട നികുതി അടക്കാൻ ആളുകൾ വരി നിൽക്കുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്.
ഓഫീസിലെ ജീവനക്കാർ പലരും ജില്ലക്ക് പുറത്തുനിന്നും ഉള്ളവരാണ്. അവധി ദിവസങ്ങളിൽ വേതനം ഇല്ലെങ്കിലും ഗ്രാമപഞ്ചായത്തിന്‍റെ ജനോപകാര പ്രദമായ തീരുമാനത്തോട് ജീവനക്കാരും യോജിക്കുകയാണ്. കെട്ടിട നികുതി പിഴകൂടാതെ ജനങ്ങൾക്ക് അടക്കാനും വാർഷിക പദ്ധതി രൂപീകരണത്തിനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.