ETV Bharat / state

പള്ളിക്കുറുപ്പ് അമ്പലക്കുളത്തിൽ രണ്ടാം ക്ലാസുകാരി മുങ്ങി മരിച്ചു - Second Class student drowning

ഒപ്പമുണ്ടായിരുന്ന സഹോദരൻ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. പള്ളിക്കുറുപ്പ് പ്ലാകൂട്ടത്തിൽ വീട്ടിൽ കൃഷ്ണകുമാറിന്‍റെ മകൾ ആർദ്ര (8) ആണ് മരിച്ചത്.

പാലക്കാട് പള്ളിക്കുറുപ്പ് രണ്ടാം ക്ലാസുകാരി മുങ്ങി മരിച്ചു pallikurup Second Class student drowning palakkadu
പള്ളിക്കുറുപ്പ് അമ്പലക്കുളത്തിൽ രണ്ടാം ക്ലാസുകാരി മുങ്ങി മരിച്ചു
author img

By

Published : Jun 2, 2020, 9:23 AM IST

പാലക്കാട്: പള്ളിക്കുറുപ്പ് അമ്പലക്കുളത്തിൽ രണ്ടാം ക്ലാസുകാരി മുങ്ങി മരിച്ചു. പള്ളിക്കുറുപ്പ് പ്ലാകൂട്ടത്തിൽ വീട്ടിൽ കൃഷ്ണകുമാറിന്‍റെ മകൾ ആർദ്ര (8) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ആദിക്യഷ്ണൻ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. ആദിക്യഷ്ണൻ മണ്ണാർക്കാട്ട് സ്വകാര്യ ആശുപ്പത്രിയിൽ ചികിത്സയിലാണ്. ശബരി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആർദ്ര. അമ്മ രാധാമണി രണ്ടാം വാർഡ് എഡിഎസ് അംഗമാണ്.

തിങ്കളാഴ്ച വൈകീട്ട് അച്ഛനും മുത്തശ്ശിക്കുമൊപ്പം കുളിക്കാനിറങ്ങിയ കുട്ടികൾ അബദ്ധത്തത്തിൽ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. ആദിക്യഷ്ണനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് ആർദ്രയും വെള്ളത്തിൽ മുങ്ങിയ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.