ETV Bharat / state

ദേശീയപാതയിൽ കാർ തടഞ്ഞ് മൂന്നര കോടിയുടെ കവർച്ച; മുഖ്യപ്രതി പിടിയിൽ

കാർ യാത്രികരെ ആക്രമിച്ച് 3,55,00,000 രൂപയാണ് സംഘം തട്ടിയെടുത്തത്.

palakkad theft case  theft case main accused arrested  palakakd news  kerala crime news latest  കാർ തടഞ്ഞ് കവർച്ച  ദേശീയപാതയിൽ കവർച്ച  കവർച്ച സംഘത്തിലെ പ്രധാന പ്രതി പിടിയിൽ  മുഖ്യപ്രതി പിടിയിൽ
ദേശീയപാതയിൽ കാർ തടഞ്ഞ് മൂന്ന് കോടിയുടെ കവർച്ച
author img

By

Published : May 24, 2022, 7:30 PM IST

പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച ചെയ്‌ത സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. തൃശൂർ കൊടകര സ്വദേശി ഷബീക്ക് വാവയാണ് (38) കസബ പൊലീസിന്‍റെ പിടിയിലായത്. ഷബീക്കിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 ഓളം കേസുകളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.

ഡിസംബർ 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈഓവറിൽ കാർ തടഞ്ഞു നിർത്തിയ ഷബീക്ക് വാവയും സംഘവും വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം കവരുകയായിരുന്നു. 3,55,00,000 രൂപയാണ് സംഘം തട്ടിയെടുത്തത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ 10 പ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഷബീക്ക് വാവയും പിടിയിലായത്. അജീഷ് എന്ന വ്യാജ പേരിൽ കഴിഞ്ഞ ഇയാളെ പൊലീസ് തിരിച്ചറിയുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.