ETV Bharat / state

പാലക്കാട് ആറ് വയസുകാരന്‍റെ കൊലപാതകം; ഭാവ വ്യത്യാസമില്ലാതെ അമ്മ - പാലക്കാട് അമ്മ മകനെ കൊന്നു

പ്രാർഥനയുടെയും ഉൾവിളിയുടെയും കഥകൾ ചോദ്യം ചെയ്യലിലും ഷഹീദ ആവർത്തിച്ചു

palakkad murder update  palakkad murder news  palakkad mother killed son  palakkad six year boy murdered  പാലക്കാട് കൊലപാതകം വാർത്തകൾ  പാലക്കാട് കൊലപാതകം വിവരങ്ങൾ  പാലക്കാട് അമ്മ മകനെ കൊന്നു  പാലക്കാട് ആറ് വയസുകാരൻ കൊല്ലപ്പെട്ടു
പാലക്കാട് ആറ് വയസുകാരന്‍റെ കൊലപാതകം; ഭാവവിത്യസമില്ലാതെ അമ്മ
author img

By

Published : Feb 8, 2021, 3:05 PM IST

പാലക്കാട്: ആറ് വയസുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ അറസ്റ്റിലായ മാതാവ് ഷഹീദ പൊലീസ് സ്റ്റേഷനിൽ പെരുമാറിയത് ഒരു ഭാവമാറ്റവുമില്ലാതെ. സംഭവം നടന്ന ദിവസം പുലർച്ചെ തന്നെ ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചോദ്യം ചെയ്യലിൽ പതർച്ചയൊന്നുമില്ലാതെയാണ് ഷഹീദ മറുപടി നൽകിയത്. പ്രാർഥനയുടെയും ഉൾവിളിയുടെയും കഥകൾ ചോദ്യം ചെയ്യലിലും ആവർത്തിച്ചു.

പാലക്കാട് എസ്‌പി ആർ വിശ്വനാഥ്, നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലം പൊലീസ് പരിശോധിച്ചു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി. ദുരൂഹതകൾ ഉള്ളതിനാൽ പൊലീസ് സർജൻ ഡോക്‌ടർ പിബി ഗുജ്റാൾ നേരിട്ട് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിൽ ആരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ആമിലിന്‍റെ മൃതദേഹം കള്ളിക്കാട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കൂടുതൽ വായനക്ക്: പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.