പാലക്കാട്: കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് നാവിളിൻചോലയ്‌ക്ക് സമീപം ഓട്ടോറിക്ഷയും പിക്കപ് വാനും കൂട്ടിയിടിച്ച് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. മംഗലംഡാം ആനക്കുഴിപ്പാടം തോട്ടിങ്ങൽ അജീഷിന്‍റെ മകൻ അജിനേഷാണ് മരിച്ചത്. അജീഷിന്‍റെ ഭാര്യ ജാസ്‌മിൻ (21) ജാസ്‌മിന്‍റെ മാതാപിതാക്കളായ കിഴക്കഞ്ചേരി വാൽക്കുളമ്പ് തോണപ്ലാക്കൽ ജോൺ (60), സിസിലി (39), ഓട്ടോ ഡ്രൈവർ ബിനു (44) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവർ നെന്മാറയിലെയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഗർഭിണിയായ ജാസ്‌മിനെ ഭർത്താവിന്‍റെ വീട്ടിൽ നിന്ന് പ്രസവത്തിന് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പിക്കപ് ഇടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ താഴ്‌ചയിലേക്ക് മറിഞ്ഞു. ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണാണ് കുട്ടി മരിച്ചത്. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തില്‍ മംഗലംഡാം പൊലീസ് കേസെടുത്തു.
Also Read കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്