ETV Bharat / state

'നഫ്‌ല ഗര്‍ഭിണിയാകാത്തതിലും തടികൂടുന്നതിലും പരിഹാസവും മാനസിക പീഡനവും'; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കുടുംബം - Nafla Domestic Violence Case

വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ഗർഭിണിയാകാത്തതിലും തടി കൂടുന്നതിലും നഫ്‌ല ഭർതൃ വീട്ടിൽ നിന്ന് മാനസിക പീഡനവും പരിഹാസവും നേരിട്ടിരുന്നതായി കുടുംബം

palakkad nafla suicide  family alleges domestic violence on nafla suicide  woman commit suicide due to body shaming in palakkad  ബോഡി ഷെയിമിങ് യുവതി ആത്മഹത്യ ചെയ്‌തു  പാലക്കാട് ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌തു
പാലക്കാട് യുവതി ആത്മഹത്യ ചെയ്‌ത സംഭവം; ഭർത്തൃവീട്ടിൽ നിന്നും മാനസിക പീഡനം ഏറ്റിരുന്നതായി കുടുംബം
author img

By

Published : Nov 28, 2021, 4:20 PM IST

പാലക്കാട് : പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയില്‍ യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഭർത്താവിൽ നിന്നും ആ വീട്ടുകാരിൽ നിന്നും 19 കാരി നഫ്‌ല കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി കുടുംബം പറയുന്നു. മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്‍റെ ഭാര്യ നഫ്‌ലയാണ് ജീവനൊടുക്കിയത്. പാലക്കാട്ടെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു നഫ്‌ല.

പത്ത് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. 10 മാസമായിട്ടും ഗർഭിണിയാകാത്തതിലും തടി കൂടുന്നതിലും ഭർതൃവീട്ടിൽ നിന്നും മാനസിക പീഡനവും പരിഹാസവും നേരിട്ടിരുന്നുവെന്നും അതാണ് നഫ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹോദരൻ നഫ്‌സൽ പറഞ്ഞു.

Also Read: യാത്രാക്കൂലിയെ ചൊല്ലി തര്‍ക്കം : ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍

സംഭവത്തിൽ മങ്കര പൊലീസിൽ വിശദമായ പരാതി നൽകിയതായും നഫ്‌സൽ അറിയിച്ചു. വ്യാഴാഴ്‌ച രാത്രിയാണ് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

എന്നാൽ നഫ്‌ലയുടെ മൃതദേഹം ആംബുലൻസിൽ കയറ്റി യുവതിയുടെ വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും മുജീബോ വീട്ടുകാരോ കൂടെ വന്നില്ലെന്നും വീട്ടുകാർ ആരോപിക്കുന്നു. അതേസമയം, സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.