ETV Bharat / state

ഭക്ഷ്യ യൂണിറ്റിന്‍റെ മറവിൽ ഹാൻസ് നിർമാണം ; 50 ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചു

author img

By

Published : Jul 4, 2021, 9:41 PM IST

സംഭവത്തിൽ അസം സ്വദേശികളായ ദമ്പതികള്‍ കസ്റ്റഡിയില്‍. പരിശോധന എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍.

Palakkad latest news  Palakkad  latest news  Palakkad Fake Hans manufacturing unit  Fake Hans manufacturing unit  Hans manufacturing unit  ഹാൻസ് നിർമാണം  Hans  പുകയില  പുകയില  Tobacco  പുകയില ഉൽപന്നങ്ങൾ  ഹാൻസ് നിർമാണ കേന്ദ്രം  excise  എക്‌സൈസ്
ഭക്ഷ്യോൽപന്ന നിർമാണ യൂണിറ്റിന്‍റെ മറവിൽ ഹാൻസ് നിർമാണം

പാലക്കാട് : ജില്ലയിൽ ചളവറ കയിലിയാട് നിന്ന് എക്‌സൈസ് സംഘം വ്യാജ ഹാൻസ് നിർമാണ യൂണിറ്റ് കണ്ടെത്തി. പരിശോധനയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന 1300 കിലോ പുകയിലയും 500 കിലോ ഹാൻസ് പാക്കറ്റും ഇവിടെ നിന്നും കണ്ടെടുത്തു.

സംഭവത്തിൽ അവിടെ ഉണ്ടായിരുന്ന അസം സ്വദേശികളായ ദമ്പതികളെയും കസ്റ്റഡിയിലെടുത്തു. ഭക്ഷ്യോത്പന്ന നിർമാണ യൂണിറ്റിന്‍റെ മറവിലായിരുന്നു വ്യാജ ഹാൻസ് നിർമാണം.

Also Read: ഭൂമിത്തർക്കം കലാശിച്ചത് വെടിവയ്പ്പില്‍ ; നാല് പേര്‍ കൊല്ലപ്പെട്ടു

ചെറുതുരുത്തി സ്വദേശിയുടെ കയിലിയാടുള്ള വീട് വാടകയ്‌ക്കെടുത്താണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് നിര്‍മിക്കുന്നത്. പ്രദേശത്തെ യുവജന സംഘടന നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം ഈ സ്ഥാപനം കണ്ടെത്തിയത്.

യന്ത്ര സഹായത്തോടെയായിരുന്നു ഹാൻസ് നിർമാണം. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചു. കടമ്പഴിപ്പുറം സ്വദേശിയാണ് ഫാക്‌ടറി നടത്തുന്നതെന്ന വിവരവും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണവും ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.