പാലക്കാട്: കല്ലേക്കാട് ആന്ത്രാംകുന്ന് ഭാരതപുഴയിൽ വീണ 15 വയസുകാരൻ മുങ്ങിമരിച്ചു. നാസർ അഹമ്മദിന്‍റെ മകൻ ഷിഫാദ് അഹമ്മദ് ആണ് മരിച്ചത്. പാലക്കാട് ബിഇഎം ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വ്യാഴാഴ്‌ച പകലായിരുന്നു അപകടം. മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള പ്രാദേശിക അവധിയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതാണ് ഷിഫാദ്. ആഴത്തിലേക്ക് പോകുന്നത് മനസിലാക്കിയ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാരെ വിളിച്ചുവരുത്തി രക്ഷാപ്രവർത്തനം നടത്തി ഷിഫാദിനെ കരയ്‌ക്കെടുത്തു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിത്തിലേക്ക് മാറ്റി. ഉമ്മ: റജീന, സഹോദരി: സൽമ
ALSO READ:മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടല്‍ ഫലം കണ്ടു; സൈറയുമായി ആര്യ ഇന്ന് നാടണയും