പാലക്കാട്: പാലക്കാട് ജില്ലയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലാ ആശുപത്രിയിൽ നിലവിൽ വെന്‍റിലേറ്റർ സഹായത്തിൽ ആറു പേരും ഐസിയുവിൽ 50 പേരുമാണ് ചികിത്സയിലുള്ളത്. കടുത്ത പനി, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിങ്ങനെ ഗുരുതര രോഗലക്ഷണങ്ങളുള്ള 152 പേരെ കാറ്റഗറി സി വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രത്യേക വാർഡിലാണ് ചികിത്സിക്കുന്നത്. ന്യൂമോണിയ, ഓക്സിജൻ സഹായം ആവശ്യമുള്ള കാറ്റഗറി സി വിഭാഗം രോഗികൾ എന്നിവർക്ക് പുറമേ ചെറിയതോതിൽ ലക്ഷണമുള്ള എ, ബി കാറ്റഗറിയിൽ വരുന്ന രോഗികളും ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
പാലക്കാട് ജില്ലയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - palakkad covid
ജില്ലാ ആശുപത്രിയിൽ നിലവിൽ വെന്‍റിലേറ്റർ സഹായത്തിൽ ആറു പേരും ഐസിയുവിൽ 50 പേരുമാണ് ചികിത്സയിലുള്ളത്