പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനം തുടരുന്നു. ജില്ലയിൽ നിലവിൽ 11 ക്ലസ്റ്ററുകളാണുള്ളത്. ഏറ്റവുമൊടുവിൽ പാലക്കാട് വലിയങ്ങാടി മാർക്കറ്റാണ് കൊവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടത്. വൻ സമൂഹ ക്ലസ്റ്റർ, പരിമിത സമൂഹ ക്ലസ്റ്റർ, സ്ഥാപന ക്ലസ്റ്റർ, അടച്ചുപൂട്ടിയ സമൂഹ ക്ലസ്റ്റർ എന്നിങ്ങനെ നാലുതരം ക്ലസ്റ്ററുകളാണ് ജില്ലയിൽ രൂപപ്പെട്ടത്. ഇതുവരെ 20 ക്ലസ്റ്ററുകൾ ജില്ലയിൽ രൂപപ്പെട്ടിരുന്നു. അവയിൽ 9 എണ്ണത്തിലെ വ്യാപനം തടഞ്ഞ് നിർത്താനായെങ്കിലും 11 എണ്ണം ഇപ്പോഴും സജീവമാണ്.
പട്ടാമ്പി മീൻ മാർക്കറ്റ്, മണ്ണാർക്കാട് മീൻ മാർക്കറ്റ്, പാലക്കാട് പച്ചക്കറി മാർക്കറ്റ്, മേപ്പറമ്പ് 48 -ാം വാർഡ് എന്നിവയാണ് ജില്ലയിലെ വൻ സമൂഹ ക്ലസ്റ്ററുകൾ. ഷൊർണൂരിൽ പരിമിത സമൂഹ ക്ലസ്റ്റർ ആണ് രൂപപ്പെട്ടിരിക്കുന്നത്. യാക്കരയിലെ സ്വകാര്യ ആശുപത്രിയാണ് സ്ഥാപന ക്ലസ്റ്റർ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഒറ്റപ്പാലം സബ് ജയിൽ, കഞ്ചിക്കോട് അപ്പനാ നഗർ, ടൗൺ സ്റ്റാൻഡിന് സമീപത്തെ ജ്വല്ലറി എന്നിവയാണ് അടച്ചുപൂട്ടിയ സമൂഹ ക്ലസ്റ്ററുകൾ.
പാലക്കാട് ജില്ലയിൽ 11 കൊവിഡ് ക്ലസ്റ്ററുകൾ - പാലക്കാട് ജില്ലയിൽ 11 കൊവിഡ് ക്ലസ്റ്ററുകൾ
ഇതുവരെ 20 ക്ലസ്റ്ററുകൾ ജില്ലയിൽ രൂപപ്പെട്ടിരുന്നു. 11 എണ്ണം ഇപ്പോഴും സജീവമാണ്.
പാലക്കാട്: ജില്ലയിൽ കൊവിഡ് വ്യാപനം തുടരുന്നു. ജില്ലയിൽ നിലവിൽ 11 ക്ലസ്റ്ററുകളാണുള്ളത്. ഏറ്റവുമൊടുവിൽ പാലക്കാട് വലിയങ്ങാടി മാർക്കറ്റാണ് കൊവിഡ് ക്ലസ്റ്ററായി രൂപപ്പെട്ടത്. വൻ സമൂഹ ക്ലസ്റ്റർ, പരിമിത സമൂഹ ക്ലസ്റ്റർ, സ്ഥാപന ക്ലസ്റ്റർ, അടച്ചുപൂട്ടിയ സമൂഹ ക്ലസ്റ്റർ എന്നിങ്ങനെ നാലുതരം ക്ലസ്റ്ററുകളാണ് ജില്ലയിൽ രൂപപ്പെട്ടത്. ഇതുവരെ 20 ക്ലസ്റ്ററുകൾ ജില്ലയിൽ രൂപപ്പെട്ടിരുന്നു. അവയിൽ 9 എണ്ണത്തിലെ വ്യാപനം തടഞ്ഞ് നിർത്താനായെങ്കിലും 11 എണ്ണം ഇപ്പോഴും സജീവമാണ്.
പട്ടാമ്പി മീൻ മാർക്കറ്റ്, മണ്ണാർക്കാട് മീൻ മാർക്കറ്റ്, പാലക്കാട് പച്ചക്കറി മാർക്കറ്റ്, മേപ്പറമ്പ് 48 -ാം വാർഡ് എന്നിവയാണ് ജില്ലയിലെ വൻ സമൂഹ ക്ലസ്റ്ററുകൾ. ഷൊർണൂരിൽ പരിമിത സമൂഹ ക്ലസ്റ്റർ ആണ് രൂപപ്പെട്ടിരിക്കുന്നത്. യാക്കരയിലെ സ്വകാര്യ ആശുപത്രിയാണ് സ്ഥാപന ക്ലസ്റ്റർ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഒറ്റപ്പാലം സബ് ജയിൽ, കഞ്ചിക്കോട് അപ്പനാ നഗർ, ടൗൺ സ്റ്റാൻഡിന് സമീപത്തെ ജ്വല്ലറി എന്നിവയാണ് അടച്ചുപൂട്ടിയ സമൂഹ ക്ലസ്റ്ററുകൾ.
TAGGED:
latest palakkad