പാലക്കാട്: ജില്ലയിൽ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ 850 പേർക്ക് ആന്‍റിബോഡി പരിശോധന നടത്തി. 950 പേരെയാണ് ആകെ പരിശോധിക്കുക. ബാക്കിയുള്ളവരുടെ പരിശോധന രണ്ടുദിവസത്തിനകം നടക്കും. സംസ്ഥാനതലത്തിൽ വിലയിരുത്തിയ ശേഷമാകും ഫലം പുറത്തു വിടുക. ഈ മാസം ഒമ്പത് മുതൽ ഡോക്ടറും നഴ്‌സും അടങ്ങുന്ന അഞ്ച് സംഘങ്ങളായാണ് പരിശോധന നടത്തിയത്. ആന്‍റിബോഡി പരിശോധനയിൽ പോസിറ്റീവ് ആകുന്നത് പിസിആർ ടെസ്റ്റിന് വിധേയമാക്കും. ഇതിനുശേഷമാണ് അന്തിമഫലം പുറത്തുവിടുക. ആരോഗ്യപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സമൂഹ അടുകളയിലെ ജീവനക്കാർ, ലോറി ഡ്രൈവർമാർ, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ, പ്രായമായവർ എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
പാലക്കാട് 850 പേര്‍ക്ക് ആന്‍റിബോഡി ടെസ്റ്റ് നടത്തി - latest palakkad
ഈ മാസം ഒമ്പത് മുതൽ ഡോക്ടറും നഴ്‌സും അടങ്ങുന്ന അഞ്ച് സംഘങ്ങളായാണ് പരിശോധന നടത്തിയത്. ആന്‍റിബോഡി പരിശോധനയിൽ പോസിറ്റീവ് ആകുന്നത് പിസിആർ ടെസ്റ്റിന് വിധേയമാക്കും.