ETV Bharat / state

അമൃത് പദ്ധതി പാതിവഴിയിൽ; പാലക്കാട് നഗരവാസികളുടെ ദുരിതത്തിന് പരിഹാരമായില്ല - ബിജെപി ഭരണസമിതി

ഓരോ സാമ്പത്തിക വർഷം പിന്നിടുമ്പോഴും വിവിധ കാരണങ്ങളാൽ അമൃത് പദ്ധതി നീളുന്നത് ജനതയെ വലയ്ക്കുന്നു.

palakkad corporation  AMRUT project  അമൃത് പദ്ധതി  പാലക്കാട് നഗരസഭ  ബിജെപി ഭരണസമിതി  palakkad corporation AMRUT project updates
അമൃത് പദ്ധതി പാതിവഴിയിൽ; പാലക്കാട് നഗരവാസികളുടെ ദുരിതത്തിന് പരിഹാരമായില്ല
author img

By

Published : Mar 28, 2022, 9:42 AM IST

പാലക്കാട്: നാലുവർഷമായി പാലക്കാട് നഗരവാസികളുടെ ദുരിതത്തിന് ഈ മാർച്ചിലും പരിഹാരമില്ല. സമയത്ത് കുടിവെള്ളമോ ലഭിച്ചില്ല, സഞ്ചരിക്കാൻ കുഴിയില്ലാത്ത റോഡുമില്ല. ബിജെപി ഭരണസമിതിയുടെ വാഗ്ദാനങ്ങൾ ഓരോന്നും നാൾക്കുനാൾ പൊള്ളയാകുന്നു.

ഓരോ സാമ്പത്തിക വർഷം പിന്നിടുമ്പോഴും വിവിധ കാരണങ്ങളാൽ അമൃത് പദ്ധതി നീളുന്നത് ജനതയെ വലയ്ക്കുന്നു. അഞ്ച് സെക്ടറുകളിലായി 220കോടി രൂപ മുതൽമുടക്കിൽ 150 പദ്ധതികളാണ് വിഭാവനം ചെയ്തത്. അമൃത് മിഷന്‍റെ സൈറ്റിൽ ഈ മാസം 24ന് വന്ന കണക്ക്‌പ്രകാരം 110 പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളു.

ഇതിൽ ജലവിതരണവുമായി ബന്ധപ്പെട്ട് 11ൽ അഞ്ചെണ്ണമാണ്‌ പൂർത്തിയായത്. 22.5 കോടി രൂപ ചെലവിൽ 45 എംഎൽഡി വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് കമീഷൻ ചെയ്‌താൽ മാത്രമേ കുടിവെള്ളക്ഷാമം പരിഹരിക്കാനാകു. നഗരസഭയുടെ അനാസ്ഥ കാരണം കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ജലശുദ്ധീകരണശാലയ്ക്ക് റീ ടെൻഡർ വേണ്ടിവന്നു.

നഗരത്തിലെ വീടുകളിലേക്ക് സൗജന്യമായി 6,000 കുടിവെള്ള കണക്‌ഷൻ നൽകാൻ 2500ൽതാഴെ അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. ഇതിൽ 1,400പേർക്ക്‌ മാത്രമാണ്‌ കണക്‌ഷൻ നൽകിയത്‌. വീടുകളിൽ വെള്ളം എത്താതെ വെള്ളക്കരം പിരിക്കുന്നുമുണ്ട്. നാലുവർഷമായിട്ടും ചെലവാക്കാത്ത അമൃത്‌ പദ്ധതിയുടെ ഫണ്ട്‌ നഷ്ടപ്പെടുമെന്നായപ്പോൾ അക്കൗണ്ട്‌ മാറ്റാൻ കൗൺസിൽ തീരുമാനിച്ചു.

also read: ദേശീയ പണിമുടക്ക്: ബാങ്കിങ് സേവനങ്ങളെ ബാധിക്കും

അമൃത്‌ പദ്ധതിയിൽ ഉൾപ്പെട്ട റോഡ്‌പണിക്കുള്ള ഫണ്ടാണ്‌ സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾമാത്രം അവശേഷിക്കേ ബിജെപി പുതിയ സേവിങ്സ്‌ അക്കൗണ്ടിലേക്ക്‌ മാറ്റുന്നത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.