പാലക്കാട്: ജില്ലയിൽ മഴ കുറഞ്ഞു. അട്ടപ്പാടിയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനത്തിന് പ്രത്യേക സംഘങ്ങൾ എത്തി. കുടുങ്ങിക്കിടന്ന മുഴുവന്‍ ആളുകളെയും രക്ഷിച്ചു. പട്ടാമ്പി മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായ വെള്ളിയാങ്കല്ല് റെഗുലേഷൻ കം ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ പൂർണമായി തുറന്നു. പട്ടാമ്പി പാലവും ഗതാഗതത്തിനായി തുറന്നു കൊടുത്തു.
പാലക്കാട് - ഷൊര്‍ണൂര്‍ ട്രെയിൻ സർവീസ് പുന:സ്ഥാപിച്ചു. ഷൊർണൂർ - കോഴിക്കോട് പാതയിൽ ഇപ്പോഴും തടസം തുടരുകയാണ്. അട്ടപ്പാടിയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ പുന:സ്ഥാപിച്ചിട്ടുണ്ട്. പാലക്കാട് നിന്നും മണ്ണാർക്കാട് വഴി മുക്കാലി ആനക്കട്ടിയിലേക്കുള്ള കെഎസ്ആർടിസി ബസുകളാണ് ഓടിത്തുടങ്ങിയത്. മുഴുവൻ സർവീസുകളും സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്.