പാലക്കാട്: പട്ടാമ്പി ആമയൂരിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് സ്വദേശി കെ.പി സക്കീർ ഹുസൈനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം പട്ടാമ്പി ശങ്കരമംഗലത്ത് വച്ചാണ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ആമയൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട്, എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയും തുടർന്ന് സമീപത്തെ ഓവുചാലിലേക്ക് കാർ തലകീഴായി മറിയുകയുമായിരുന്നു. കാർ ഡ്രൈവർ മുഹമ്മദലി പരിക്കുകളോടെ രക്ഷപ്പെട്ടു.