ETV Bharat / state

കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ

author img

By

Published : Mar 27, 2020, 2:24 PM IST

സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും ഇവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ നടപടി ആ രംഭിച്ചിട്ടുണ്ട്.

പാലക്കാട് വാർത്ത  palakkad news  ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ  Other state workers in Kerala are in crisis
കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിൽ

പാലക്കാട്: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്‌ഡൗണിനൊപ്പം നിരോധനാജ്ഞയും വന്നതോടെ തൊഴിൽ തേടി പട്ടാമ്പിയിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിലായി. ജോലിയും കൂലിയുമില്ലാതായതോടെ ഭക്ഷണവും വെള്ളവും മുടങ്ങി. ഈ സാഹചര്യത്തിൽ ജീവിതം തള്ളിനീക്കുന്നതെങ്ങനെ എന്ന ആശങ്കയും ഇവർക്കുണ്ട്. ഈ ചിന്തയാണ് ഇവരെ സ്വദേശത്തേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇവർ പട്ടാമ്പിയിലെത്തിയത്. വൈകാതെ ലോക്‌ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. പട്ടാമ്പിയിൽ നിരോധനാജ്ഞ കൂടി നിലവിൽ വന്നതോടെ പുറത്തിറങ്ങാൻ പറ്റാതായി.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ ആയതുകൊണ്ട് പൊതു സമൂഹവും ഇവരെ അകറ്റി നിർത്തുകയാണ്. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും ഇവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. പട്ടാമ്പിയിൽ കുടുങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളെ സബ്‌കലക്‌ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള സഞ്ചാരം നിർത്തണമെന്ന് തമിഴ്‌നാടിന്‍റെ തീരുമാനവും ഇവർക്ക് തിരിച്ചടിയായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.