ETV Bharat / state

ഓപ്പറേഷൻ 'പി ഹണ്ട്'; പാലക്കാട് കുടുങ്ങിയത് 67 പേർ

author img

By

Published : Jan 1, 2021, 10:15 AM IST

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന അന്വേഷണമാണ് ഓപ്പറേഷന്‍ 'പി ഹണ്ട്'.

ഓപ്പറേഷൻ 'പി ഹണ്ട്'  പാലക്കാട് കുടുങ്ങിയത് 67 പേർ  പാലക്കാട്  ക്രൈം ന്യൂസ്  പാലക്കാട് ക്രൈം ന്യൂസ്  ക്രൈം ലേറ്റസ്റ്റ് ന്യൂസ്  palakkad  crime news  crime latest news  operation p hunt
ഓപ്പറേഷൻ 'പി ഹണ്ട്'; പാലക്കാട് കുടുങ്ങിയത് 67 പേർ

പാലക്കാട്: ജില്ലയില്‍ പൊലീസിന്‍റെ ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയത് 67 പേര്‍. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ 'പി ഹണ്ടിലാണ് ഇത്രയും പേര്‍ കുടുങ്ങിയത്. 38 പേർക്കെതിരെ പൊലീസ് കേസെടുത്തു. 6 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതിൽ രണ്ടു പേരെ ഇന്‍റര്‍പോളിന്‍റെ നിർദേശത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരുടെ മൊബൈൽ ഫോണും ലാപ്ടോപ്പുകളും പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചതിനു ശേഷം തുടർനടപടികൾ ഉണ്ടാകും.

നൂറിലേറെ വാട്ട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ജില്ലയിൽ നിരീക്ഷണത്തിലാണ്. ഇന്‍റര്‍പോൾ, സൈബർ ഡോം എന്നിവരിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഇന്‍റര്‍നെറ്റിൽ തിരഞ്ഞ 17 പേരെ ഇന്‍റര്‍പോൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ കേരള പോലീസിന് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ ഉടനെ നടപടിയുണ്ടാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.