പാലക്കാട്: അട്ടപ്പാടി ഷോളയൂർ കുലുക്കൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. കുലുക്കൂർ ഊരിലെ കുഞ്ചുണ്ണിയാണ് (70) മരിച്ചത്. ഊരിനടുത്തുള്ള കൊടുങ്കരപള്ളത്തിൽ കുളിക്കാനായി ഇറങ്ങവേയാണ് ആന ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ചുണ്ണി മരിച്ചു. മാസങ്ങളായി ഒറ്റയാന്‍റെ സാന്നിധ്യം കുലുക്കൂരിലും പരിസര പ്രദേശത്തുമായി ഉണ്ട്. നഷ്ടപരിഹാര തുകയായ പത്ത് ലക്ഷത്തിൽ നിന്നും പതിനായിരം രൂപ അടിയന്തര സഹായമായി ആശ്രിതർക്ക് കൈമാറി.
ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു - kerala news
കുലുക്കൂർ ഊരിലെ കുഞ്ചുണ്ണിയാണ് (70) മരിച്ചത്.
ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വ്യദ്ധൻ മരിച്ചു
പാലക്കാട്: അട്ടപ്പാടി ഷോളയൂർ കുലുക്കൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. കുലുക്കൂർ ഊരിലെ കുഞ്ചുണ്ണിയാണ് (70) മരിച്ചത്. ഊരിനടുത്തുള്ള കൊടുങ്കരപള്ളത്തിൽ കുളിക്കാനായി ഇറങ്ങവേയാണ് ആന ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ചുണ്ണി മരിച്ചു. മാസങ്ങളായി ഒറ്റയാന്‍റെ സാന്നിധ്യം കുലുക്കൂരിലും പരിസര പ്രദേശത്തുമായി ഉണ്ട്. നഷ്ടപരിഹാര തുകയായ പത്ത് ലക്ഷത്തിൽ നിന്നും പതിനായിരം രൂപ അടിയന്തര സഹായമായി ആശ്രിതർക്ക് കൈമാറി.
Last Updated : Feb 15, 2021, 7:28 PM IST