ETV Bharat / state

വൃദ്ധ ദമ്പതികൾ ലോഡ്‌ജുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ: ആത്മഹത്യക്കുറിപ്പിനൊപ്പം പണം നൽകാനുള്ളവരുടെ ലിസ്റ്റും

author img

By

Published : Jul 3, 2022, 2:19 PM IST

ആലത്തൂർ ബാങ്ക് റോഡ് എടാംപറമ്പ് സുകുമാരൻ (69) ഭാര്യ സത്യഭാമ (63) എന്നിവരെയാണ് പഴനിയിലെ ലോഡ്‌ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Old couple suicide in lodge  palakkad old couple suicide  Old couple suicide in pazhani lodge  വൃദ്ധ ദമ്പതികൾ ലോഡ്‌ജുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ  Old couple suicide  വൃദ്ധ ദമ്പതികളുടെ ആത്മഹത്യ  വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ചു  വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ  വൃദ്ധ ദമ്പതികളുടെ മരണം ആത്മഹത്യക്കുറിപ്പ്  ലോഡ്‌ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ വൃദ്ധ ദമ്പതികൾ
വൃദ്ധ ദമ്പതികൾ ലോഡ്‌ജുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പിനൊപ്പം പണം നൽകാനുള്ളവരുടെ ലിസ്റ്റും

പാലക്കാട് : വൃദ്ധ ദമ്പതികളെ പഴനിയിലെ ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ബാങ്ക് റോഡ് എടാംപറമ്പ് സുകുമാരൻ (69) ഭാര്യ സത്യഭാമ (63) എന്നിവരെയാണ് ഇന്നലെ (02.07.2022) പുലർച്ചെ സ്വകാര്യ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും കടങ്ങളുണ്ടെന്നും എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

സുകുമാരൻ പണം നൽകാനുള്ളവരുടെ പട്ടികയും കത്തിനൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്‌ച(01.07.2022) രാവിലെ ഇരുവരും കുന്നൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ്‌ വീട്ടിൽ നിന്ന് ഇറങ്ങിയത്‌. വൈകിട്ട് അഞ്ച്‌ കഴിഞ്ഞിട്ടും കുന്നൂരിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു.

മേട്ടുപ്പാളയത്തുണ്ട് ഉടനെയെത്തും എന്നായിരുന്നു മറുപടി. രാത്രി എട്ടിനും ഫോണിൽ ബന്ധപ്പെട്ടു, പ്രതികരണം ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴനിയിലെ സ്വകാര്യ ലോഡ്‌ജിന്‍റെ ചിത്രവും വിവരങ്ങളും കുന്നൂരിലെ സുഹൃത്തിന് അയച്ചതായി കണ്ടെത്തി. ഭാര്യ സഹോദരന്മാരായ മണികണ്‌ഠൻ, ഷൺമുഖൻ എന്നിവർ ലോഡ്‌ജിലെത്തി ഇരുവരുടെയും ചിത്രം ജീവനക്കാരെ കാണിച്ചു. ഇരുവരും മുറിയിലുണ്ടെന്ന്‌ ലോഡ്‌ജ്‌ ജീവനക്കാർ പറഞ്ഞു.

മുറിയിലെ വാതിൽ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. പഴനി പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത്‌ കടന്നു. ഫാൻ ഘടിപ്പിക്കാനുള്ള കൊളുത്തിൽ ഒരു സാരിയുടെ ഇരുവശത്തുമായി തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും. ശനിയാഴ്‌ച (02.07.2022) രാവിലെ പൊലീസ് നടപടികൾക്ക് ശേഷം വൈകിട്ട് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി.

രാത്രിയോടെ ആലത്തൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലെത്തിച്ചു. സംസ്‌കാരം ഞായറാഴ്‌ച(03.07.2022) വൈകിട്ട് നടക്കും. മക്കൾ: സുനിൽ കുമാർ, സുജിത്ത്‌ കുമാർ (ഇരുവരും ഗൾഫിലാണ്), സുധീഷ്. മരുമക്കൾ: ജയശ്രീ, സുഹാസിനി, ശരണ്യ.

Also read: ലോൺ ആപ്പ് വഴി വായ്‌പയെടുത്തു, പിന്നാലെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ആന്ധ്രാപ്രദേശിൽ യുവാവ് ജീവനൊടുക്കി

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.