പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ പ്രചരണം നടത്തുന്ന ബിജെപി സ്ഥാനാർഥിക്ക് രൂപത മെത്രാൻ പരസ്യ പിന്തുണ നൽകിയെന്ന വാർത്തകൾ നിഷേധിച്ച് ബിഷപ് ഹൗസ്. സ്ഥാനാർഥിയുടെ സ്വാഭാവിക സന്ദർശനം മാത്രമാണ് നടന്നതെന്ന് ബിഷപ് ഹൗസ് പിആർഒ പറഞ്ഞു. സ്ഥാനാർഥികളിൽ പലരും ബിഷപ് ഹൗസ് സന്ദർശിക്കാറുണ്ടെന്നും അത് പിന്തുണ പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമല്ലെന്നും പിആർഒ ഫാ.ജോബി കാച്ചപ്പിള്ളി പ്രതികരിച്ചു. ഇന്ന് രാവിലെയായിരുന്നു ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ ബിഷപ് ഹൗസ് സന്ദർശിച്ചത്. ഇതിന് പിന്നാലെ ചില മാധ്യമങ്ങളിൽ പാലക്കാട് രൂപത ശ്രീധരന് പരസ്യ പിന്തുണ നൽകി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിലാണ് ബിഷപ് ഹൗസ് വിശദീകരണവുമായി രംഗത്തെത്തിയത്.
ബിജെപി സ്ഥാനാർഥിക്ക് പരസ്യ പിന്തുണ നൽകിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാലക്കാട് ബിഷപ് ഹൗസ്
ബിജെപി സ്ഥാനാർഥി ഇ. ശ്രീധരന് പാലക്കാട് രൂപത പരസ്യ പിന്തുണ നൽകി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ബിഷപ് ഹൗസിന്‍റെ വിശദീകരണം