ETV Bharat / state

ഇല്ലാത്ത വെള്ളത്തിന് പട്ടാമ്പിയില്‍ വാട്ടർ അതോറിറ്റിയുടെ തീവെട്ടിക്കൊള്ള - water problem

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ തീവെട്ടിക്കൊള്ള. നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഉടൻ ശരിയാകുമെന്ന് മാത്രമാണ് വാട്ടർ അതോറിറ്റി അധികൃതരുടെ വിശദീകരണം.

കുടിവെള്ളമില്ല  കുടിവെള്ളമില്ലെങ്കിലും ബില്ലടക്കണം  പട്ടിശേരികുന്ന് നിവാസികൾ  വാട്ടർ അതോറിറ്റി അനാസ്ഥ  drinking water  pattisserikunn natives
വാട്ടർ
author img

By

Published : Mar 29, 2020, 4:41 PM IST

Updated : Mar 29, 2020, 6:57 PM IST

പാലക്കാട്: മാസങ്ങളായി കുടിവെള്ളം ലഭിക്കാതെ ദുരിത ജീവിതത്തിൽ കഴിയുകയാണ് പട്ടാമ്പി കൊടുമുണ്ടയിലെ പട്ടിശേരികുന്ന് നിവാസികൾ.

പട്ടാമ്പിയില്‍ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ

നാല് മാസമായി വെള്ളമില്ലെങ്കിലും വാട്ടർ അതോറിറ്റി കൃത്യമായി പണം ഈടാക്കുന്നുണ്ട്. എല്ലാ മാസവും കുടിവെള്ളം ഉപയോഗിച്ചു എന്ന പേരില്‍ പട്ടിശേരിക്കുന്ന് നിവാസികൾക്ക് ബില്ല് നല്‍കിയാണ് പണം ഈടാക്കുന്നത്.

മുതുതല പഞ്ചായത്തിലെ 11-ാം വാർഡിലുള്ള അമ്പതോളം കുടുംബങ്ങളുടെ ഏക ആശ്രയം വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമായിരുന്നു. ഉയരം കൂടിയ പ്രദേശമായതിനാൽ കിണറുകളിലും വെള്ളമില്ല. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ തീവെട്ടിക്കൊള്ള. നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഉടൻ ശരിയാകുമെന്ന് മാത്രമാണ് വാട്ടർ അതോറിറ്റി അധികൃതരുടെ വിശദീകരണം. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും കുഴൽ കിണറുകളിൽ നിന്നും വെള്ളം കൊണ്ടുവന്നാണ് പ്രദേശവാസികൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഏപ്രിൽ അവസാനത്തോടെ പൂർണമായും കുടിവെള്ളം മുട്ടുമോ എന്ന ആശങ്കയിലാണ് ഇവർ.

Last Updated : Mar 29, 2020, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.