ETV Bharat / state

അന്തിയുറങ്ങാന്‍ വീടില്ലാതെ നരിപ്പാറചള്ളയിലെ ആദിവാസികുടുംബങ്ങള്‍ - നരിപ്പാറചള്ളയിലെ ആദിവാസികുടുംബങ്ങള്‍

ദിവ്യയുടെത് ഉൾപ്പെടെ 20 കുടുംബങ്ങളാണ് അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള ഒരു വീടില്ലാതെ ചുള്ളിയാർ ഡാമിന്‍റെ പുറമ്പോക്ക് ഭൂമിയിൽ നാളുകളായി കുടിൽകെട്ടി താമസിക്കുന്നത്. ഇവരിൽ 18 കുടുംബങ്ങളും ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ്.

Naripparachalla  Tribal families Naripparachalla  need home Tribal families Naripparachalla  നരിപ്പാറചള്ള  നരിപ്പാറചള്ളയിലെ ആധിവാസികള്‍  നരിപ്പാറചള്ളയിലെ ആദിവാസികുടുംബങ്ങള്‍  മുതലമട ഗവൺമെന്‍റ് സ്കൂള്‍
അന്തിയുറങ്ങാന്‍ വീടില്ലാതെ നരിപ്പാറചള്ളയിലെ ആദിവാസികുടുംബങ്ങള്‍
author img

By

Published : Nov 4, 2020, 4:29 PM IST

Updated : Nov 4, 2020, 9:38 PM IST

പാലക്കാട്: അന്തിയുറങ്ങാന്‍ വീടില്ലാതെ ദുരിതത്തിലാണ് മുതലമട ഗവൺമെന്‍റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ദിവ്യ. അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങളും അമ്മാവനുമടക്കം ഏഴ് പേർ ദിവ്യയുടെ കൂരയില്‍ താമസിക്കുന്നത്. കുടുംബത്തിലെ അംഗസംഖ്യ കൂടിയപ്പോൾ ദിവ്യയുടെ അമ്മാവൻ അന്തിയുറക്കം തൊഴുത്തിലേക്ക് മാറ്റി. ഇത് ദിവ്യയുടെ മാത്രം അവസ്ഥയല്ല മുതലമട പഞ്ചായത്തിലെ നരിപ്പാറചള്ളയില്‍ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.

അന്തിയുറങ്ങാന്‍ വീടില്ലാതെ നരിപ്പാറചള്ളയിലെ ആദിവാസികുടുംബങ്ങള്‍

ദിവ്യയുടെത് ഉൾപ്പെടെ 20 കുടുംബങ്ങളാണ് അന്തിയുറങ്ങാൻ കെട്ടുറപ്പുള്ള ഒരു വീടില്ലാതെ ചുള്ളിയാർ ഡാമിന്‍റെ പുറമ്പോക്ക് ഭൂമിയിൽ നാളുകളായി കുടിൽകെട്ടി താമസിക്കുന്നത്. ഇവരിൽ 18 കുടുംബങ്ങളും ആദിവാസി വിഭാഗത്തിൽ പെടുന്നവരാണ്. എന്നാൽ ഇന്നുവരെ സർക്കാരിന്‍റെ ഒരു ഭവന നിർമാണ പദ്ധതികളിലും ഇവർ ഉൾപ്പെട്ടിട്ടില്ല. അതേസമയം മുതലമട പഞ്ചായത്തിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അനർഹർക്ക് നിരവധി വീടുകൾ നിർമിച്ചു നൽകിയതായി പരാതിയും ഉയരുന്നുണ്ട്.

സ്ഥലത്തെ ഒരു പ്രാദേശിക നേതാവാണ് സ്വന്തം ഭൂമിയിൽ ഈ വീടുകളെല്ലാം ഏറ്റെടുത്ത് നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ ഇവയിൽ പലതിലും താമസത്തിന് ആളുകൾ ഇല്ല. താമസിക്കുന്നവരാകട്ടെ വാടകകയ്ക്കും.

Last Updated : Nov 4, 2020, 9:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.