ETV Bharat / state

അട്ടപ്പാടിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നിർത്തലാക്കാൻ നീക്കം - ഒമ്മല

നടപടി ഡിസംബറിൽ അട്ടപ്പാടി സന്ദർശിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം

Move to discontinue mobile medical units  Attappadi News  അട്ടപ്പാടിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ  മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നിർത്തലാക്കാൻ നീക്കം  കള്ളമല  ഒമ്മല  മുക്കാലി
അട്ടപ്പാടിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നിർത്തലാക്കാൻ നീക്കം
author img

By

Published : Mar 6, 2022, 9:08 PM IST

പാലക്കാട് : ശിശുമരണം ഉൾപ്പടെ നിരന്തരം ചികിത്സാപ്രതിസന്ധി അലട്ടുന്ന അട്ടപ്പാടിയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നിർത്തലാക്കാൻ നീക്കം. ഡിസംബറിൽ അട്ടപ്പാടി സന്ദർശിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി.

മുക്കാലി പൈലറ്റ് സ്കീം ഡിസ്പെൻസറിയുടെ സേവനം നിർത്തലാക്കാനും നിർദേശിച്ചിട്ടുണ്ട്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിനുകീഴിലാണ് രണ്ട് യൂണിറ്റുകളും പ്രവർത്തിക്കുന്നത്. മൊബൈൽ യൂണിറ്റുകളേയും മുക്കാലി ഡിസ്പെൻസറിയേയും അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലയിപ്പിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ അഗളി സി.എച്ച്.സി. സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു.

അട്ടപ്പാടിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നിർത്തലാക്കാൻ നീക്കം

ഇതനുസരിച്ചുള്ള നടപടികൾ ആരംഭിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റിലെ അഞ്ച് ജീവനക്കാർക്ക് അഗളി സി.എച്ച്.സി.യിൽ ജോലിക്കെത്താൻ നിർദേശം ലഭിച്ചു. ആദിവാസി ഊരുകളിലെത്തി മുടങ്ങാതെ അനുവദിച്ചിരുന്ന ചികിത്സാസഹായം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് പരാതി.

Also Read: വീട്ടുമുറ്റത്ത് വെച്ച സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ അപകടം

15 വർഷം മുമ്പാണ് ആരോഗ്യ വകുപ്പിന് കീഴിൽ മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിന്മേൽ നിയന്ത്രണമില്ല. നിലവിൽ യൂണിറ്റുകൾ ഊരുകളിൽ ക്യാമ്പുകൾ നടത്തുന്നുണ്ടെങ്കിലും ലയനം പൂർത്തിയാകുന്നോടെ മാറ്റമുണ്ടാകുമോ എന്ന് ആശങ്കയുണ്ട്.

പകർച്ചവ്യാധികൾ തടയാനും പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രത്യേക ക്ലിനിക്കുകൾ, ബോധവത്കരണം തുടങ്ങിയവയ്ക്ക് ഊരുകളിലും ദൂരപ്രദേശങ്ങളിലും മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് ആശ്രയം. നിർത്തലാക്കാൻ നിർദേശിച്ച യൂണിറ്റുകൾ കള്ളമല, ഒമ്മല, മുക്കാലി തുടങ്ങി കുടിയേറ്റ കർഷക പ്രദേശങ്ങൾക്ക് കൂടി ഉപകാരപ്പെടുന്നവയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.