ETV Bharat / state

വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കും : മന്ത്രി കെ കൃഷ്‌ണൻകുട്ടി - vadakkencherry accident

അപകടവുമായി ബന്ധപ്പെട്ട് വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി

വടക്കഞ്ചേരി വാഹനാപകടം  വടക്കഞ്ചേരി വാഹനാപകടം മന്ത്രി കെ കൃഷ്‌ണൻകുട്ടി  വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം  വൈദ്യുതി വകുപ്പ് മന്ത്രി  k krishnankutty on VADAKKANCHERRY BUS ACCIDENT  VADAKKANCHERRY BUS ACCIDENT  minister k krishnankutty  tourist bus accident palakkad
വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കും: മന്ത്രി കെ കൃഷ്‌ണൻകുട്ടി
author img

By

Published : Oct 6, 2022, 4:50 PM IST

പാലക്കാട് : വടക്കഞ്ചേരി വാഹനാപകടം ഗൗരവമായി അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. അപകടവുമായി ബന്ധപ്പെട്ട് വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും കർശന നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള ആലത്തൂർ താലൂക്ക് ആശുപത്രിയും സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബുധനാഴ്‌ച (സെപ്‌റ്റംബർ 5) രാത്രി 11.45 ഓടെയാണ് സ്‌കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം ഒൻപത് പേർ മരിച്ചിരുന്നു. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് വഴിവച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.