ETV Bharat / state

ചൂട്‌ കൂടിയതോടെ പാല്‍ ഉത്പാദനം കുറഞ്ഞു - ക്ഷീര വികസന വകുപ്പ്

ചൂടില്‍ നിന്നും കന്നുകാലികളെ രക്ഷിക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി ക്ഷീര വികസന വകുപ്പ്.

Palakkad Milk Production  Milma palakkad  cattle farming kerala  milk production decreases  പാലക്കാട്‌ പാല്‍ ഉൽപാദനം  മില്‍മ പാല്‍ സംഭരണം  ക്ഷീര വികസന വകുപ്പ്  palakkad latest news
ചൂട്‌ കൂടിയതോടെ പാല്‍ ഉൽപാദനവും കുറഞ്ഞു; പ്രതിദിന സംഭരണത്തില്‍ 14,742 ലിറ്ററിന്‍റെ കുറവെന്ന് മില്‍മ
author img

By

Published : Mar 18, 2022, 7:51 AM IST

പാലക്കാട്‌: വേനൽ കടുത്തതോടെ ജില്ലയിലെ പാൽ ഉത്പാദനം കുറഞ്ഞു. മിൽമ പാലക്കാട് ഡയറിൽ പ്രതിദിന സംഭരണത്തിൽ 14,742 ലിറ്ററിന്‍റെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലും സംഭരണം കുറഞ്ഞിരുന്നു. മാർച്ചയാതോടെ ഇത് വീണ്ടും കുറഞ്ഞു. നിലവിൽ 2,18,315 ലിറ്റർ പാലാണ് പാലക്കാട് ഡയറിയിലെ സംഭരണം. സാധാരണ പ്രതിദിനം ശരാശരി 2.60 ലക്ഷം ലിറ്ററാണ് സംഭരിക്കുന്നത്. പാലക്കാട്, പട്ടാമ്പി, അട്ടപ്പാടി മേഖലകളിൽ നിന്നുള്ള 330 ക്ഷീരസംഘങ്ങളിൽ നിന്നാണ് ഡയറിയിൽ പാൽ സംഭരിക്കുന്നത്.
ചൂടും പച്ചപ്പുല്ലിന്‍റെ കുറവുമാണ് പാൽ ഉത്പാദനം കുറയാൻ പ്രധാന കാരണം. ഇതോടെ കാലിത്തീറ്റയും വൈക്കോലും വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യത്തിലാണ് ക്ഷീരകർഷകർ. ചൂടിന്‍റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങളിൽ പാൽ ഉത്പാദനം കുറയാറുണ്ട്. പശുക്കളെ വെയിലത്ത് വിടുന്നത് ഒഴിവാക്കണമെന്ന് ക്ഷീരവികസന വകുപ്പ് അറിയിച്ചു.

Also read: പുത്തന്‍ രുചികളുമായി മില്‍മ; അഞ്ച് ഐസ്‌ക്രീമുകള്‍ കൂടി വിപണിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.