ETV Bharat / state

മരണവീട്ടിലെ വാക്കുതർക്കം; അട്ടപ്പാടിയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ - അട്ടപ്പാടിയിൽ കൊലപാതകം

സംഭവത്തിൽ മുൻ വൈരാഗ്യമോ മറ്റോ ഇല്ലെന്നും വാക്കേറ്റത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകി

Middle-aged man stabbed to death in Attappadi  man killed in attappadi  അട്ടപ്പാടിയിൽ കൊലപാതകം  അട്ടപ്പാടിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു
മരണവീട്ടിലെ വാക്കുതർക്കം; അട്ടപ്പാടിയിൽ മധ്യവയസ്കനെ കുത്തിക്കൊന്നു, പ്രതി പിടിയിൽ
author img

By

Published : Jul 2, 2021, 4:45 AM IST

പാലക്കാട്: അട്ടപ്പാടിയിൽ മരണവീട്ടിലെ വാക്കുതർക്കത്തെ തുടർന്നുണ്ടായ കയ്യേറ്റത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഷോളയൂർ തെക്കേ ചാവടിയൂരിലെ മണിയൻ എന്നറിയപ്പെടുന്ന മണി (45) ആണ് മരിച്ചത്. മണിയനെ കൊലപ്പെടുത്തിയ അട്ടപ്പാടി കോഴിക്കൂടം സ്വദേശി പഴനി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മരണവീട്ടിൽ മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല ചെയ്തയുടൻ രക്ഷപ്പെടാൻ ശ്രമിച്ച പഴനിയെ ഊരു നിവാസികൾ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ മുൻ വൈരാഗ്യമോ മറ്റോ ഇല്ലെന്നും വാക്കേറ്റത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി മൊഴി നൽകി. കൊല്ലപ്പെട്ട മണി തൂശൂർ സ്വദേശിയാണ്. മൂന്ന് വർഷങ്ങൾക്കു മുമ്പ് അട്ടപ്പാടിയിലേക്ക് ജോലിക്ക് വന്നതായിരുന്നു. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന ഒരു ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് അട്ടപ്പാടിയിൽ തന്നെ സ്ഥിര താമസക്കാരനായി. മണിക്ക് ഭാര്യയും ഏഴും അഞ്ചും രണ്ടും വയസുള്ള മൂന്ന് കുഞ്ഞുങ്ങളുമുണ്ട്.

Also read: പാരമ്പര്യ ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈഗികാതിക്രമം; പ്രതി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.