പാലക്കാട്: ലോക ഭിന്നശേഷി ദിനത്തിൽ തങ്ങൾ നേരിടുന്ന അവകാശ നിഷേധങ്ങൾക്കെതിരെ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി പാലക്കാട് ജില്ലയിലെ ബധിര സമൂഹം. സംസ്ഥാന ചട്ടങ്ങളും ഉപ വകുപ്പുകളും രൂപീകരിച്ചു ദേശീയ ഭിന്നശേഷി സംരക്ഷണ നിയമം സംസ്ഥാനത്ത് ഉടനടി നടപ്പാക്കുക, ദേശീയ ഭിന്നശേഷി സംരക്ഷണ നിയമം നിഷ്കർഷിക്കുന്ന 4% ഉദ്യോഗ സംവരണം 2017 മുതലുള്ള മുൻകാല പ്രാബല്യത്തിൽ സംസ്ഥാനത്ത് ഉടൻ നടപ്പിലാക്കുക, ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് പിഎസ്‌സി പരീക്ഷകൾ നൽകിവരുന്ന ഗ്രേസ്മാർക്ക് പിൻവലിച്ച നടപടി പുനപരിശോധിക്കുക തുടങ്ങിയ ഇരുപതോളം ആവശ്യങ്ങൾ ഉയർത്തിയാണ് ബധിര അസോസിയേഷൻ മാർച്ച് സംഘടിപ്പിച്ചത്.
സൂചനാ സമരം എന്ന നിലയിൽ നടത്തിയ മാർച്ചിലെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.