പാലക്കാട്: ആഡംബര വാഹനത്തിൽ ചന്ദനം കടത്തിയ രണ്ട് പേരെ മണ്ണാർക്കാട് പൊലീസ് പിടികൂടി. മുസ്ലിംലീഗ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റും ബ്ലോക്ക് മെമ്പറുമായ കെ.പി. മൊയ്തുവിന്‍റെ മകൻ ഷേയ്ഖ് മുഹമ്മദ് അൽ ഫാറൂഖ് (37), പൂവത്തും പറമ്പിൽ മുഹമ്മദിന്‍റെ മകൻ അൻവർ (33) എന്നിവരാണ് 55 കിലോ ചന്ദനവുമായി പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടുകൂടി വാഹന പരിശോധനക്കിടെയാണ് എക്സ്.യു.വി വാഹനത്തിൽ കടത്തുകയായിരുന്ന ചന്ദനം പിടികൂടിയത്. ചന്ദനം ഷോളയൂരിൽ നിന്നും കടത്തിയതാണെന്ന് സൂചനയെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുകയാണെന്നും പൊലീസ് പറഞ്ഞു.
ആഡംബര വാഹനത്തിൽ ചന്ദനം കടത്തിയ രണ്ട് പേർ പിടിയിൽ - smuggling sandalwood
വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടുകൂടി വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന ചന്ദനം പിടികൂടിയത്