പാലക്കാട്: വടക്കഞ്ചേരി കിഴക്കഞ്ചേരി മമ്പാട് കറ്റുക്കുളങ്ങര ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മമ്പാട് പുഴയ്ക്കൽത്തറ ചന്ദ്രൻ മകൻ സന്ദീപ് (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
Also read: വെള്ളറടയിൽ വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ല. അബദ്ധത്തിൽ കുളത്തിൽ വീണതാവാമെന്നാണ് കരുതുന്നത്. വടക്കഞ്ചേരി സി.ഐ എം. മഹേന്ദ്രസിംഹന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ടൈൽസ് പണിക്കാരനായ സന്ദീപ് അവിവാഹിതനാണ്. അമ്മ: ഓമന, സഹോദരങ്ങൾ: സജീഷ്, സനിത