ETV Bharat / state

അയൽവാസിക്കുനേരെ എയർ ഗൺ കൊണ്ട് വെടിയുതിര്‍ത്തയാള്‍ അറസ്റ്റിൽ - palakkad

പറമ്പിൽ കന്നുകാലികൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു സംഭവം

man arrested for threatening neighbour  threatening neighbour  man arrested for threatening neighbour with air gun  threatening neighbour with air gun  air gun  അയൽവാസിയെ എയർ ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ  അയൽവാസിയെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ  എയർ ഗൺ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ  എയർ ഗൺ  പാലക്കാട്  പാലക്കാട് എയർ ഗൺ  man arrested for threatening neighbour with air gun in palakkad  palakkad  palakkad air gun
man arrested for threatening neighbour with air gun in palakkad
author img

By

Published : Sep 28, 2021, 3:52 PM IST

Updated : Sep 28, 2021, 4:22 PM IST

പാലക്കാട് : താഴെ മഞ്ചിക്കണ്ടി പഴംതോട്ടിൽ അയൽവാസിക്കുനേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍. മഞ്ചിക്കണ്ടി സ്വദേശി ഈശ്വരൻ (60) ആണ് പിടിയിലായത്.

തനിക്കുനേരെ മൂന്നുതവണ നിറയൊഴിച്ചെന്നാണ് അയല്‍വാസി ചെല്ലിയുടെ പരാതി. എന്നാല്‍ കൊള്ളാതിരുന്നതിനാല്‍ അപകടം ഒഴിവായി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈശ്വരൻ്റെ സ്ഥലത്തേക്ക് അയൽവാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസവും ഇതാവർത്തിച്ചപ്പോൾ ഈശ്വരൻ കയ്യിലുള്ള എയർ ഗൺ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

ALSO READ: നായയെ വിഴുങ്ങിയ മലമ്പാമ്പ്!!! ദൃശ്യം കാണാം...

അഗളി പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്‌ച രാത്രിയോടെ എസ്.ഐ ഹരികൃഷ്‌ണൻ്റെ നേതൃത്വത്തിലുള്ള സംഘം തോക്ക് കണ്ടെത്തുകയും ഈശ്വരൻ്റെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Last Updated : Sep 28, 2021, 4:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.