പാലക്കാട്: പതിനേഴ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കോയമ്പത്തൂർ ചെട്ടിപാളയം സ്വദേശി ശേഖരൻ (55) ആണ് പിടിയിലായത്. കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോകൽ, പോക്സോ, എസ്.സി/എസ്.ടി അട്രോസിറ്റി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രതിക്കു മേൽ ചാർജ് ചെയ്തു.
അഗളി എഎസ്പി പദം സിങ് ഐപിഎസിന്‍റെ നേതൃത്വത്തിൽ എസ്ഐ ജയപ്രസാദ്, സിപിഒമാരായ മൻസൂർ, മായ, ടി.എസ്. പണലി, ഡ്രൈവർ അജിത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കോയമ്പത്തൂരിൽ വെച്ച് പിടികൂടിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.