മലപ്പുറം: എം.കെ റഫീഖയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും ഇസ്‌മില്‍ മൂത്തേടത്തിനെ വൈസ് പ്രസിഡന്‍റായും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് പണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ആനക്കയം ഡിവിഷനില്‍ നിന്നാണ് എം.കെ റഫീഖ വിജയിച്ചത്. ചോക്കാട് ഡിവിഷനില്‍ നിന്നാണ് ഇസ്‌മില്‍ മൂത്തേടം വിജയിച്ചത്.
2010-15 വര്‍ഷത്തില്‍ എം.കെ റഫീഖയ്‌ക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയുള്‍പ്പെടെ നാല് ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിരുന്നു. ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഇസ്‌മയില്‍ മൂത്തേടം. കൂടാതെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായി സറീന ഹസീബ്, നസീബ അസീസ് എന്നിവരേയും തെരഞ്ഞെടുത്തു. പ്രസിഡന്‍റ്- വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 30ന് നടക്കും.